പ്രധാന വസ്തുതകൾ
- സ്ഥാനപ്പേര് - ശ്രീ പദ്മനാഭദാസ വഞ്ചിപാല മാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ
- ആധുനിക തിരുവിതാംകൂറിൻ്റെ സ്ഥാപകൻ
- ആധുനിക തിരുവിതാംകൂറിൻ്റെ ഉരുക്കുമനുഷ്യൻ / ബിസ്മാർക്ക്
- തിരുവിതാംകൂറിൻ്റെ അശോകൻ
- നെയ്യാറ്റിൻകരയുടെ പുത്രൻ അഥവാ രാജകുമാരൻ എന്നറിയപ്പെടുന്നു
- ഭരണ തലസ്ഥാനം - പദ്മനാഭപുരം(കൽക്കുളം)
- വ്യാപാര തലസ്ഥാനം - മാവേലിക്കര
- ആരാധന മൂർത്തി - ശ്രീപദ്മനാഭൻ
- സ്ഥാനപ്പേര് - പത്മനാഭദാസൻ / വഞ്ചിഭൂപതി
- രാജകീയ മുദ്ര - ശംഘ്
- നെല്ലറ - നാഞ്ചിനാട്
- നയം - നിണവും ഇരുമ്പും
- ജനനം - 1706
- പിതാവ് - കിളിമാനൂർ രാഘവ വർമ്മ കോയി തമ്പുരാൻ , ആറ്റിങ്ങൽ റാണി - കാർത്തിക തിരുനാൾ ഉമാ ദേവി
- ഹിരണ്യഗർഭം ചടങ്ങ് ആരംഭിച്ചു
- ഗജേന്ദ്രമോക്ഷം ചുവർചിത്രം പണികഴിപ്പിച്ചു
- ശുചീന്ദ്രം കൈമുക്ക് ആരംഭിച്ചു
- കണ്ടെഴുത്ത് / ഭൂസർവ്വേ ആരംഭിച്ചു
- പദ്മനാഭസ്വാമിക്ഷേത്രം പുതുക്കി പണിതു
- പദ്മനാഭസ്വാമിക്ഷേത്രത്തിലെ മ്യൂറൽ പെയിൻ്റിംഗ്സ് വരപ്പിച്ചു
- പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപം പണികഴിപ്പിച്ചു
- പദ്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപവും , ഭദ്രദീപവും ആരംഭിച്ചു.
- മുറജപം - 6 വർഷത്തിലൊരിക്കൽ രാജ്യത്തിൻ്റെ ക്ഷേമത്തിനായി നടന്നുവന്നിരുന്ന ഉത്സവം
- ഭദ്രദീപം - 6 മാസത്തിലൊരിക്കൽ , മുറജപത്തിൻ്റെ ചെറുപതിപ്പ്
- മുറജപം ആദ്യമായി ആരംഭിച്ചത് 1750
- എട്ടരയോഗം - പദ്മനാഭസ്വാമിക്ഷേത്രത്തിലെ ഭരണസമിതി
- 7 പോറ്റിബ്രാമണർ , രാജാവ്(1/2 സ്ഥാനം) , ഒരു നായർ ജന്മി
- അധ്യക്ഷപദം - പുഷ്പാഞ്ചലി സ്വാമിയാർ
- കിഴക്കെകോട്ട , പടിഞ്ഞാറെകോട്ട എന്നിവ നിർമ്മിച്ചു
- തിരുവിതാംകൂറിൽ ജന്മിത്വഭരണം അവസാനിപ്പിച്ചു
- രാജ്യവിസ്തൃതി ഏറ്റവും കൂടുതൽ വർദ്ധിപ്പിച്ചു
- തിരുവിതാംകൂറിൽ ഒരു സ്ഥിര സൈന്യം (മറവപ്പട ഏർപ്പെടുത്തി)
- മാർത്താണ്ഡവർമ്മയുടെ സംരക്ഷണചുമതല ഉണ്ടായിരുന്ന നായർസമുദായ സൈന്യം - നായർ ബ്രിഗേഡ്
- വട്ടക്കോട്ട നിർമ്മിച്ചു
- പൊന്മന അണ , പുത്തൻ അണ എന്നീ അണക്കെട്ടുകൾ നിർമ്മിച്ചു
മാർത്താണ്ഡവർമ്മയും എട്ടുവീട്ടിൽ പിള്ളമാരും
- തിരുവിതാംകൂറിലെ ഭരണം കയ്യാളിയിരുന്ന 8 പ്രമുഖ നായർ തറവാടുകളിലെ ജന്മികളാണ് 8വീട്ടിൽ പിള്ളമാർ
- മാർത്താണ്ഡമഠത്തിൽ പിള്ള , രാമനാമഠം പിള്ള , കുളത്തൂർ പിള്ള , കഴക്കൂട്ടം പിള്ള , വെങ്ങാനൂർ പിള്ള , ചെമ്പഴന്തി പിള്ള , കുടമൻ പിള്ള , പള്ളിച്ചൽ പിള്ള
- 1723 ലെ വേണാട് ഉടമ്പടിയോടുകൂടി ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നിരുന്നാലും എട്ടുവീട്ടിൽ പിള്ളമാരുടെ എതിർപ്പുമൂലം നാടുവിടേണ്ടതായി വന്നു.
- പാലായനം ചെയ്യവെ നെയ്യാറ്റിൻകരയിൽ വച്ച് ശത്രുക്കളുടെ കയ്യിൽ അകപ്പെടും എന്ന സ്ഥിതി വന്നപ്പോൾ ഒരു പ്ലാവിൻ്റെ പൊത്തിലൊളിച്ച് രക്ഷപ്പെട്ടു, പിന്നീട് ഈ സ്ഥലത്ത് ഇദ്ദേഹം ഒരു ശ്രീകൃഷ്ണക്ഷേത്രം പണികഴിപ്പിച്ചു, ഈ പ്ലാവ് അമ്മച്ചിപ്ലാവ് എന്നറിയപ്പെടുന്നു.
- പിന്നീട് ഒളിവിൽ ഇരുന്ന് സൈനികരെ സംയോജിപ്പിച്ച ശേഷം 1729 ൽ ഭരണസാന്നിധ്യം ഏറ്റെടുത്തു.
- തിരുവിതാംകൂറിലെ നായർ പ്രമാണിമാരായിരുന്ന 8 വീട്ടിൽ പിള്ളമാരെ അമർച്ച ചെയ്തു, ഇവരെ തമിഴ് നാട്ടിലെ മേക്കാമണ്ഡപത്തുവച്ച് 1730 ൽ തൂക്കിലേറ്റി, 8 തറവാടുകളും ഇടിച്ചു നിരത്തി കുളങ്ങൾ നിർമ്മിച്ചു , ഇതോടുകൂടിയാണ് കുളം തോണ്ടുക എന്ന ശൈലി മലയാളത്തിൽ പ്രചാരം നേടിയത്
മാർത്താണ്ഡവർമ്മ വർഷങ്ങളിലൂടെ
1706 - ജനനം
1723 - വേണാട് ഉടമ്പടി ഒപ്പുവച്ചു
1729 - തിരുവിതാംകൂറിലെ ഭരണാധികാരിയായി ചുമതലയേറ്റു
- മരുമക്കത്തായ സമ്പ്രദായപ്രകാരം വേണാട്ടിൽ അധികാരത്തിൽ വന്ന ആദ്യ രാജാവ്
1730 - ആറ്റിങ്ങലിനെ തിരുവിതാംകൂറുമായി ലയിപ്പിച്ചു
1731 - 33 - ശ്രീ പദ്മനാഭസ്വാമിക്ഷേത്രം പുതുക്കിപണിതു
1741 - കുളച്ചൽ യുദ്ധം
- ചരിത്രത്തിലാദ്യമായി ഒരു യൂറോപ്യൻ ഭരണാധികാരിയെ ഒരു ഇന്ത്യൻ രാജാവ് പരാജയപ്പെടുത്തിയ യുദ്ധം
- മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തി
- 1741 ആഗസ്റ്റ് 10
- മാർത്താണ്ഡവർമ്മക്ക് മുന്നിൽ കീഴടങ്ങിയ ഡച്ച് സൈന്യാധിപൻ - ഡിലനോയ്
- തിരുവിതാംകൂറിൻ്റെ വലിയ കപ്പിത്താൻ - ഡിലനോയ്
- ഡിലനോയ് സ്മാരകം - കന്യാകുമാരിയിലെ ഉദയഗിരിക്കോട്ട
- ഉദയഗിരിക്കോട്ട പണിതത് - വീര രവിവർമ്മ (വേണാട് ഭരണാധികാരി)
- പുതുക്കിപണിതത് - മാർത്താണ്ഡവർമ്മ
- കുളച്ചൽ ഇപ്പോൾ സ്ഥിതി ചെയ്യുന്നത് - കന്യാകുമാരി ജില്ല ( തമിഴ്നാട്)
1742 - മാന്നാർ ഉടമ്പടി ( മാർത്താണ്ഡവർമ്മ - കായംകുളം രാജാവ് )
1742 - കിളിമാനൂർ പിടിച്ചെടുത്തു
1746 - പുറക്കാട് യുദ്ധം (മാർത്താണ്ഡവർമ്മ കായംകുളം(ഓടനാട്) കീഴടക്കി
1746 - കായംകുളത്ത് കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചു
1749 - തെക്കുംകൂർ തിരുവിതാംകൂറിനോട് ചേർത്തു
1750 - ഒന്നാം തൃപ്പടിദാനം
- മാർത്താണ്ഡവർമ്മ തൻ്റെ രാജ്യത്തെ ശ്രീ പദ്മനാഭസ്വാമിക്ക് സമർപ്പിച്ചു
- 1750 ജനു 3(925 മകരം 5)
- ഇതിനുശേഷം തിരുവിതാംകൂർ ഭരണാധികാരികൾ ശ്രീപദ്മനാഭദാസന്മാർ എന്നറിയപ്പെട്ടു
- രണ്ടാം തൃപ്പടിദാനം - കാർത്തികതിരുനാൾ രാമവർമ്മ (ധർമ്മരാജ)(1766)
- തൃപ്പടിദാനം എന്ന നോവൽ രചിച്ചത് - ഉമാ മഹേശ്വരി
1750 -ഞാവക്കാട് കർത്താക്കന്മാരുടെ കീഴിലായിരുന്ന മീനച്ചിൽ തിരുവിതാംകൂറിനോട് ചേർത്തു
1753 - ഡച്ചുകാരുമായിട്ടുള്ള മാവേലിക്കര ഉടമ്പടി
- 1753 ആഗസ്റ്റ് 15
- കേരളത്തിൽ ഡച്ചുഭരണം അവസാനിക്കാൻ കാരണമായ ഉടമ്പടി
- ഉടമ്പടിയെ തുടർന്ന് ഡച്ചുകാർ കുരുമുളകിനു പകരമായി യുദ്ധസാമഗ്രികൾ തിരുവിതാംകൂറിനു നല്കണമെന്നും , തിരുവിതാംകൂറിൻ്റെ ആഭ്യന്തരകാര്യങ്ങളിൽ ഡച്ചുകാർ ഇടപെടരുതെന്നും ധാരണയായി
1754 - അമ്പലപ്പുഴ യുദ്ധം , ആനന്ദേശ്വര യുദ്ധം
- ആനന്ദേശ്വര യുദ്ധം - കൊച്ചിയും തിരുവിതാംകൂറും തമ്മിൽ , തിരുവിതാംകൂർ വിജയിച്ചു
1758 - മാർത്താണ്ഡവർമ്മ നാടുനീങ്ങി
ഭരണപരിഷ്കാരങ്ങൾ
- ബഡ്‌ജറ്റ് - പതിവു കണക്ക്
- ചെക്ക് പോസ്റ്റ് - ചൗക്കകൾ
- പോസ്റ്റൽ സമ്പ്രദായം - അഞ്ചൽ
- താലൂക്ക് ഓഫീസ് - മണ്ഡപത്തും വാതുക്കൽ(15)
- തഹസീൽദാർ - കാര്യക്കാർ
- വില്ലേജ് ഓഫീസ് - പകുതികൾ
- വില്ലേജ് ഓഫീസർമാർ - പർവത്തിക്കാർ
- ധനമന്ത്രിമാർ - മുളകുമടിശീലക്കാർ
മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട വ്യക്തികൾ
- തിരുവിതാംകൂറിലെ ആദ്യ ദിവാൻ - അറുമുഖം പിള്ള
- ദിവാന്മാർ
- അറുമുഖം പിള്ള (1729-36)
- താണുപിള്ള ( 1736-37)
- രാമയ്യൻ ദളവ (1737-56)
- മാർത്താണ്ഡവർമ്മയുടെ ഏറ്റവും പ്രശസ്തനായ ദിവാൻ - രാമയ്യൻ ദളവ
- തിരുവിതാംകൂറിലെ ആദ്യ സർവ്വസൈന്യാധിപൻ - കുമാരസ്വാമിപിള്ള
- മാർത്താണ്ഡവർമ്മയുടെ പ്രമുഖ സർവാധികാര്യക്കാരൻ - അയ്യപ്പൻ മാർത്താണ്ഡൻ പിള്ള
- വസ്തുവകകളെ ദേവസ്വം , ബ്രഹ്മസ്വം , ദാനം(വിരുതി) , പണ്ടാരവക എന്നിങ്ങനെ വിഭജിച്ച റവന്യൂ മന്ത്രി - മല്ലയ്യൻ ശങ്കരൻ
- മാർത്താണ്ഡവർമ്മയുടെ ആസ്ഥാനകവി - കൃഷ്ണശർമ്മ
- സദസ്യരിൽ പ്രമുഖർ - രാമപുരത്തുവാര്യർ , കുഞ്ചൻ നമ്പ്യാർ
- 1736 -ൽ വീര കേരളവർമ്മ(കൊട്ടാരക്കര രാജാവ്) മാർത്താണ്ഡവർമ്മയുടെ തടവിൽ കിടന്നു മരിച്ചു

Comments
Post a Comment