Skip to main content
History
- ഇന്ത്യയിലെ ജനങ്ങൾക്ക് ഉറപ്പുനല്കേണ്ട അവകാശങ്ങളുടെ പത്രിക 1928 ൽ മോത്തിലാൽ നെഹ്റു കമ്മിറ്റി തയ്യാറാക്കി
- 1945 ൽ സാപ്രു കമ്മിറ്റി വ്യക്തികളുടെ അവകാശങ്ങളെ ന്യായവാദത്തിന് അർഹമായവ , അർഹമല്ലാത്തവ എന്ന് തരം തിരിച്ചു
- ഭരണഘടന നിലവിൽ വന്നപ്പോൾ ന്യായവാദത്തിന് അർഹമായ അവകാശങ്ങളെ ഭാഗം 3 ൽ മൗലികാവകാശങ്ങളായും , ന്യായവാദത്തിന് അർഹമല്ലാത്തവയെ ഭാഗം 4 ൽ നിർദ്ദേശകതത്വങ്ങൾ എന്നപേരിലും ഉൾപ്പെടുത്തി
Important Points
- ഇന്ത്യൻ ഭരണഘടനയുടെ ഭാഗം 4 ൽ ഉൾക്കൊള്ളിച്ചിരിക്കുന്നു
- ആകെ 17 എണ്ണം
- ഉൾപ്പെടുത്താൻ കാരണം - സപ്രു കമ്മിറ്റി
- ഇന്ത്യയെ ഒരു ക്ഷേമരാഷ്ട്രമാക്കി മാറ്റുന്നതിന് ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന തത്വങ്ങൾ.
- ഇതിനായി ഭരണനിർവ്വഹണത്തിലും നിയമനിർമ്മാണത്തിലും ഭരണകൂടം പാലിക്കേണ്ട നിർദ്ദേശങ്ങളെ സംബന്ധിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
- ഗാന്ധിയൻ ആശയങ്ങളും , സോഷ്യലിസ്റ്റ് , നവലിബറൽ ഇന്റലക്‌ച്വൽ തത്വങ്ങളും ഉൾക്കൊള്ളുന്നു
- ഗാന്ധിജിയുടെ ക്ഷേമരാഷ്ട്ര സങ്കല്പങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടനാഭാഗം - 4 ( മാർഗ്ഗനിർദ്ദേശക തത്വങ്ങൾ)
- മാർഗ്ഗനിർദ്ദേശകതത്വങ്ങൾ ന്യായവാദത്തിന് അർഹമല്ല (ആർട്ടിക്കിൾ 37)
- മാർഗ്ഗനിർദ്ദേശക തത്വങ്ങൾ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് അയർലാൻഡിൽ നിന്നുമാണ്
- മാർഗ്ഗനിർദ്ദേശക തത്വങ്ങൾ ആദ്യമായി ഭരണഘടനയിൽ ഉൾപ്പെടുത്തിയ രാജ്യം - സ്പെയിൻ
- നിർദ്ദേശകതത്വങ്ങളെയും മൗലികാവകാശങ്ങളെയും ഭരണഘടനയുടെ മനസാക്ഷി എന്നു വിശേഷിപ്പിച്ചത് - ഗ്രാനവില്ലെ ഓസ്റ്റിൻ (അമേരിക്കൻ ചരിത്രകാരൻ)
സുപ്രധാന വകുപ്പുകൾ
- ആർട്ടിക്കിൾ 38 - രാഷ്ട്രീയവും , സാമൂഹികവും സാമ്പത്തികവുമായ നീതിയിലൂടെ ഒരു സാമൂഹിക ക്രമം ഉറപ്പാക്കിക്കൊണ്ട് ജനങ്ങളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുക, വരുമാനത്തിലെ അസമത്വം കുറക്കുക
- അടിയന്തരാവസ്ഥ പ്രഖ്യാപനം , ഓർഡിനൻസുകൾ എന്നിവ കോടതിയിൽ ചോദ്യം ചെയ്യാനാകില്ല
- ആർട്ടിക്കിൾ 39 - രാഷ്ട്രം അനുവർത്തിക്കെണ്ട ചില നയതത്വങ്ങൾ
- ആർട്ടിക്കിൾ 39എ - തുല്യനീതി , പാവപ്പെട്ടവർക്ക് സൗജന്യ നിയമസഹായം
- 1976 ലെ 42ആം ഭേദഗതി പ്രകാരം കൂട്ടിച്ചേർത്തു
- ഇതിന്റെ അടിസ്ഥാനത്തിൽ പാവപ്പെട്ടവർക്ക് നിയമസഹായം നല്കാനായി 1955 ൽ രൂപീകരിക്കപ്പെട്ട സ്ഥാപനമാണ് 'നാഷണൽ ലീഗൽ സർവ്വീസ് അതോരിറ്റി'( NALSA)
- ആർട്ടിക്കിൾ 39ഡി - തുല്യജോലിക്ക് തുല്യവേതനം
- ആർട്ടിക്കിൾ 40 - പഞ്ചായത്തുകളുടെ രൂപീകരണം
- ആർട്ടിക്കിൾ 41 - തൊഴിലില്ലായ്മ , വാർധക്യം , രോഗം , അംഗവൈകല്യം എന്നീ അവസ്ഥകളിൽ ജോലിക്കും വിദ്യാഭ്യാസത്തിനും പൊതുസഹായത്തിനുമുള്ള അവകാശം ഉറപ്പുവരുത്തുക.
- ആർട്ടിക്കിൾ 42 - ന്യായമായതും മാനുഷികവുമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുക , പ്രസവാനുകൂല്യം വ്യവസ്ഥചെയ്യുന്നു
- ആർട്ടിക്കിൾ 43 - തൊഴിലാളികളുടെ ജീവിതവരുമാനത്തെ സംബന്ധിച്ച്(തൊഴിലാളികൾക്ക് ജീവിക്കാനാവിശ്യമായ കൂലി ഉറപ്പുവരുത്തുക) , കുടിൽ വ്യവസായം പ്രോത്സാഹിപ്പിക്കുക.
- ആർട്ടിക്കിൾ 43എ - വ്യവസായശാലകളുടെ നടത്തിപ്പിൽ തൊഴിലാളികളുടെ പങ്കാളിത്തം
- 1976 ലെ 42ആം ഭേദഗതി പ്രകാരം കൂട്ടിച്ചേർത്തു
- ആർട്ടിക്കിൾ 43ബി - സഹകരണ സംഘങ്ങളുടെ ഉന്നമനം(ഇവയുടെ രൂപീകരണം , നടത്തിപ്പ് , പ്രമോഷൻ തുടങ്ങിയവയെ കുറിച്ച് പ്രതിപാദിക്കുന്നു)
- 2011 ലെ 97ആം ഭേദഗതിയിലൂടെ കൂട്ടിച്ചേർത്തു.
- ആർട്ടിക്കിൾ 44 - ഏകീകൃത സിവിൽ കോഡ്
- നിലവിലുള്ള ഏക സംസ്ഥാനം - ഗോവ
- ആർട്ടിക്കിൾ 45 - 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നല്കണം
- ആർട്ടിക്കിൾ 46 - SC/ST വിഭാഗങ്ങളുടെയും , മറ്റ് ദുർബലവിഭാഗങ്ങളുടെയും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താല്പര്യങ്ങൾ സംരക്ഷിക്കണം.
- ആർട്ടിക്കിൾ 47 - പൊതുജനങ്ങളുടെ ആരോഗ്യപുരോഗതി, പോഷക നിലവാരം , ജീവിതനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിൽ രാഷ്ട്രത്തിന്റെ ഉത്തരവാദിത്വത്തെ സംബന്ധിച്ച്(ലഹരി വസ്തുക്കളുടെ നിരോധനം)
- മദ്യനിരോധനം ഉൾപ്പെടുത്തുന്നത് ഈ ആർട്ടിക്കിളിലാണ്
- ആർട്ടിക്കിൾ 48 - കൃഷി , മൃഗസംരക്ഷണം ,ഗോവധനിരോധനം
- ഗോവധനിരോധനം ആദ്യമായി നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം - ഗുജറാത്ത്
- ആർട്ടിക്കിൾ 48എ - വനം വന്യജീവി സംരക്ഷണവും പ്രകൃതിയുടെ ഉന്നമനവും സംരക്ഷണവും.
- 1976 ലെ 42ആം ഭേദഗതി പ്രകാരം കൂട്ടിച്ചേർത്തു
- ആർട്ടിക്കിൾ 49 - ദേശീയ പ്രാധാന്യമുള്ള വസ്തുക്കളുടെയും , സ്ഥലങ്ങളുടെയും ചരിത്രസ്മാരകങ്ങളുടെയും സംരക്ഷണം
- ആർട്ടിക്കിൾ 50 - നീതിന്യായ വിഭാഗത്തെ കാര്യനിർവ്വഹണ വിഭാഗത്തിൽ നിന്ന് വേർതിരിക്കണമെന്ന് അനുശാസിക്കുന്ന വകുപ്പ്
- ആർട്ടിക്കിൾ 51 - അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും ഉന്നമനം
വിശേഷണങ്ങൾ
- ഒരു ബാങ്കിന്റെ സൗകര്യാനുസരണം നല്കാവുന്ന ഒരു ചെക്ക് - കെ.ടി ഷാ
- അഗ്രഹങ്ങളുടെയും ലക്ഷ്യങ്ങളുടെയും ഒരു വിളംബര പത്രിക - കെ സി വെയർ
- മനോവികാരങ്ങളുടെ യഥാർത്ഥ ചവിറ്റുവീപ്പ - റ്റി റ്റി കൃഷ്ണമാചാരി
- ഈ തത്വങ്ങളെല്ലാം മുഴുവനായി നമ്മുടെ നാട്ടിൽ നടപ്പിലാക്കാൻ സാധിച്ചാൽ നമ്മുടെ രാജ്യം ഭൂമിയിലെ സ്വർഗ്ഗമായി മാറും - എം സി ചാഗ്‌ല ( Former Supreme Court Chief Justice )
- Novel features - Dr B R Ambedkar
- The Instrument of Instructions - Dr B R Ambedkar
- No better than new year's resolution , which are broken on the second of January - നസറുദ്ദീൻ
- Pious aspirations - Ivar Jennings
- Moral percepts for the authorities of the state - B N Rao
- The life giving provisions of the constitution - L M Sangvi
മൗലികാവകാശങ്ങൾക്കും നിർദ്ദേശക തത്വങ്ങൾക്കും ഇടക്കുള്ള വൈരുധ്യങ്ങൾ
- മൗലികാവകാശങ്ങൾ - ചില കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് ഭരണകൂടത്തെ വിലക്കുന്നതിനാൽ നെഗറ്റീവ് റൈറ്റ്സ് എന്നറിയപ്പെടുന്നു
- നിർദ്ദേശകതത്വങ്ങൾ - ചിലകാര്യങ്ങൾ ചെയ്യാൻ ഭരണകൂടത്തെ നിർദ്ദേശിക്കുന്നതിനാൽ പോസിറ്റീവ് റൈറ്റ്സ് എന്നറിയപ്പെടുന്നു
- മൗലികാവകാശങ്ങൾ- ന്യായവാദത്തിന് അർഹമാണ്
- നിർദ്ദേശകതത്വങ്ങൾ - ന്യായവാദത്തിന് അർഹമല്ല
- മൗലികാവകാശങ്ങൾ - രാഷ്ട്രീയ ജനാധിപത്യം സ്ഥാപിച്ചെടുക്കാൻ ലക്ഷ്യമിടുന്നു
- നിർദ്ദേശകതത്വങ്ങൾ - സാമൂഹിക സാമ്പത്തിക ജനാധിപത്യം സ്ഥാപിച്ചെടുക്കാൻ ലക്ഷ്യമിടുന്നു
- മൗലികാവകാശങ്ങൾ - നിയമപരമായ സാംഗത്യമുണ്ട്
- നിർദ്ദേശകതത്വങ്ങൾ - ധാർമ്മികവും രാഷ്ട്രീയവുമായ സാംഗത്യമുണ്ട്
- മൗലികാവകാശങ്ങൾ - വ്യക്തികളുടെ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്നു
- നിർദ്ദേശകതത്വങ്ങൾ - സമൂഹത്തിന്റെ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്നു
- മൗലികാവകാശങ്ങൾ - നിയമനിർമ്മാണത്തിന്റെ ആവശ്യമില്ലാതെ തന്നെ സ്വയമെ നടപ്പിലാകുന്നു
- നിർദ്ദേശകതത്വങ്ങൾ - നടപ്പിലാക്കാൻ പ്രത്യേക നിയമനിർമ്മാണം ആവശ്യമാണ്
Comments
Post a Comment