Skip to main content

Posts

Showing posts from November, 2020

ഗംഗാ നദി ( Ganges River)

നദികൾ   ചരിത്രാതീത കാലം മുതൽക്കെ മനുഷ്യനും നദികളുമായുള്ള ബന്ധം സുദൃഢമാണ്. മൃഗങ്ങളെ വേട്ടയാടിയും കായ് കനികൾ ഭക്ഷിച്ചും നായാടിനടന്ന മനുഷ്യൻ ആദ്യമായി ഒരു സമൂഹമായി സ്ഥിരവാസമുറപ്പിച്ചത്  നദികളുടെ തീരത്താണ്.പൌരാണിക സംസ്കാരങ്ങളെല്ലാം വികസിച്ചതും നദീതടങ്ങളിൽ തന്നെ.    കാളിദാസൻ അദ്ദേഹത്തിന്റെ കൃതിയായ രഘുവംശത്തിൽ ഇപ്രകാരം പറയുന്നു , " Rivers look like a mother and mountain looks like father to us " .അതായത് നമ്മുടെ കൃഷികൾക്ക് അനുയോജ്യമായ ഫലഭൂയിഷ്ടമായ മണ്ണും , ജലവും പ്രദാനം ചെയ്യുന്ന നദികൾ യഥാർഥത്തിൽ നമ്മുടെ നിഷ്കളങ്കയായ അമ്മയെ പോലാണ്. ശത്രുക്കളിൽ നിന്നും നമ്മെ സംരക്ഷിച്ച് നിർത്തുന്ന ഒരു കോട്ട പോലെ വർത്തിക്കുന്ന പർവ്വതങ്ങളാകട്ടെ കരുത്തനായ അച്ഛനെ പോലെയും.     15 കിമീ കൂടുതൽ നീളമുള്ള ഒഴുകുന്ന ജലസ്രോതസ്സുകളാണ് നദികൾ. ഉത്ഭവ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ നദികളെ നമുക്ക് രണ്ടായി തിരിക്കാം,ഹിമാലയൻ നദികളെന്നും ഉപദ്വീപയ നദികളെന്നും.  ഹിമാലയൻ നദികൾ-     ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്നവ. സിന്ധു,ഗംഗ,ബ്രഹ്മപുത്ര എന്നിവയാണ് പ്രധാനപ്പെട്ട ഹിമാലയൻ നദികൾ. വർഷം...

NERVOUS SYSTEM നാഡീ വ്യവസ്ഥ , kerala psc

  നാഡീവ്യവസ്ഥ   NERVOUS SYSTEM                                 എന്തൊക്കെയാണ്  നാഡീവ്യവസ്ഥയുടെ  ധർമ്മങ്ങൾ  എന്ന്  ചിന്തിക്കുന്നതിനെക്കാൾ  എളുപ്പം   എന്തിലാണ്   ഇവയുടെ  സാന്നിധ്യം  ഇല്ലാത്തത്  എന്ന്  ചിന്തിക്കുന്നതാവും, കാരണം  നമ്മുടെ  ശരീരത്തിൽ  നടക്കുന്ന  ഒട്ടുമിക്ക  എല്ലാ  പ്രവർത്തനങ്ങളും  ഇതിലൂടെയാണ്  നിയന്ത്രിക്കപ്പെടുന്നത്.   ഉദാ : Body Co ordination , Sensory functions and their responses , connecting other internal organs to brain and spinal chord .. എന്നുതുടങ്ങി അവയുടെ ധർമ്മങ്ങൾ  അനന്തമാണ്.നാഡീവ്യവസ്ഥയുടെ  പഠനം ന്യൂറൊളജി എന്നറിയപ്പെടുന്നു. ഉദ്ദീപനങ്ങൾ ( Stimuli )          നമ്മുടെ  ശരീരത്തിൽ  പ്രതികരണങ്ങൾക്ക്  കാരണമായേക്കാവുന്ന  പ്രേരണകളാണ്  ഉദ്ദീപനങ്ങൾ. ഇവ  ശരീരത്തിനകത്തുനിന്നും  പുറത്തുനിന്നും ...