Skip to main content

NERVOUS SYSTEM നാഡീ വ്യവസ്ഥ , kerala psc

 

നാഡീവ്യവസ്ഥ  
NERVOUS SYSTEM

             
               എന്തൊക്കെയാണ്  നാഡീവ്യവസ്ഥയുടെ  ധർമ്മങ്ങൾ  എന്ന്  ചിന്തിക്കുന്നതിനെക്കാൾ  എളുപ്പം   എന്തിലാണ് 
 ഇവയുടെ  സാന്നിധ്യം  ഇല്ലാത്തത്  എന്ന്  ചിന്തിക്കുന്നതാവും, കാരണം  നമ്മുടെ  ശരീരത്തിൽ  നടക്കുന്ന  ഒട്ടുമിക്ക  എല്ലാ  പ്രവർത്തനങ്ങളും  ഇതിലൂടെയാണ്  നിയന്ത്രിക്കപ്പെടുന്നത്.
 
ഉദാ :Body Co ordination , Sensory functions and their responses , connecting other internal organs to brain and spinal chord .. എന്നുതുടങ്ങി അവയുടെ ധർമ്മങ്ങൾ  അനന്തമാണ്.നാഡീവ്യവസ്ഥയുടെ  പഠനം ന്യൂറൊളജി എന്നറിയപ്പെടുന്നു.












ഉദ്ദീപനങ്ങൾ ( Stimuli )

        നമ്മുടെ  ശരീരത്തിൽ  പ്രതികരണങ്ങൾക്ക്  കാരണമായേക്കാവുന്ന  പ്രേരണകളാണ്  ഉദ്ദീപനങ്ങൾ. ഇവ  ശരീരത്തിനകത്തുനിന്നും  പുറത്തുനിന്നും  സംഭവിക്കാം . ഉദാ : നിറം, മണം, വേദന, താപം ..

ഗ്രാഹികൾ  ( Receptors )

        ഉദ്ദീപനങ്ങളെ  സ്വീകരിക്കാൻ  ജ്ഞാനേന്ദ്രിയങ്ങളിലും  മറ്റുമുള്ള  സവിശേഷ  കോശങ്ങൾ. ഇവ  ഉദ്ദീപനങ്ങൾക്ക്  അനുസരിച്ച്  തത്തുല്യമായ  സന്ദേശങ്ങൾ  രൂപപ്പെടുത്തുന്നു. ഈ സന്ദേശങ്ങളെ  ആവേഗങ്ങൾ
(Nerve Impulses)  എന്ന്  വിളിക്കപ്പെടുന്നു. ഇവ നാഡികളിലൂടെ  തലച്ചോറിലേക്കെത്തുമ്പോൾ അതിനനുസരിച്ചുള്ള തീരുമാനങ്ങൾ  തലച്ചോറെടുക്കുന്നു.

സംവേദനാഡികൾ ( Sensory Neurons )

        ശരീരത്തിന്റെ  വിവിധഭാഗങ്ങളിൽ  നിന്നുള്ള  ആവേഗങ്ങളെ  തലച്ചോറിലേക്കും  സുഷുമ്നയിലേക്കും  എത്തിക്കുന്നു.

പ്രേരകനാഡികൾ  ( Motor Neurons )

        തലച്ചോറിൽ  നിന്നുമുള്ള  നിർദേശങ്ങളെ  ശരീരത്തിന്റെ  വിവിധ  ഭാഗങ്ങളിലേക്കെത്തിക്കുന്നു.

സമ്മിശ്രനാഡികൾ  ( Mixed Neurons )

        ശരീരകോശങ്ങളിൽ  നിന്ന്  തലച്ചോറിലേക്കും  തിരിച്ച്  ശരീരകലകളിലേക്കുമുള്ള  ആവേഗങ്ങളുടെ  പ്രസരണം  നടത്തുന്നു.

ന്യൂറോണുകൾ 

1) നാഡീവ്യവസ്ഥയുടെ  അടിസ്ഥാന  ഘടകം.

2) ശരീരത്തിലെ  ഏറ്റവും നീളമുള്ള  കോശം.

3) ഏറ്റവും  അധികം  ആയുസ്സുള്ള  കോശം.

4) ഇവക്ക്  സ്വയം  വിഭജിക്കാൻ  കഴിയില്ല.

കോശശരീരം ( Cell body)

Dendron കളും  ന്യൂക്ലിയസും  കാണപ്പെടുന്ന  ഭാഗം

ഡെഡ്രൈറ്റ്

ഡെൻഡ്രോണുകളുടെ  അഗ്രഭാഗം , മറ്റുള്ള  ന്യൂറോണുകളിൽ  നിന്നും  ഗ്രാഹികളിൽ  നിന്നുമുള്ള  ആവേഗങ്ങൾ  സ്വീകരിക്കപ്പെടുന്നു.

ഡെൻഡ്രോണുകൾ

കോശ ശരീരത്തിൽ നിന്നുമുള്ള നീളം  കുറഞ്ഞ  തന്തു. ഡെൻഡ്രൈറ്റിൽ  നിന്നും  ആവേഗങ്ങളെ  കോശശരീരത്തിൽ  എത്തിക്കുന്നു.

ന്യൂക്ലിയസ് ( മർമ്മം)

നാഡീകോശത്തിന്റെ  കേന്ദ്രം.

കോശദ്രവം (Cytoplasm)

കോശശരീരത്തിനുള്ളിൽ  നിറഞ്ഞിരിക്കുന്ന  ദ്രവം

ആക്സോൺ

കോശശരീരത്തിൽ  നിന്നുള്ള  നീളം  കൂടിയ  തന്തു.ആവേഗങ്ങളെ  ന്യൂറോണിന്റെ  അറ്റത്തേക്ക്  എത്തിക്കുന്നു.

Axon Hillock

കോശശരീരത്തിൽ  നിന്നും  ആക്സോണുകൾ  തുടങ്ങുന്ന  ഭാഗം

മയലിൻ  ഷീത്ത്

ആക്സോണുകളെ  പലതവണ  പൊതിഞ്ഞ് സംരക്ഷിച്ചിരിക്കുന്ന  കട്ടിയുള്ള  ആവരണം. തിളങ്ങുന്ന  വെള്ളനിറത്തിൽ  കാണപ്പെടുന്നു.കൊഴുപ്പുകൊണ്ട്  നിർമ്മിച്ചിരിക്കുന്നു.ആക്സോണുകൾക്ക്  ആവശ്യമായ  പോഷകഘടകങ്ങളും ഒക്സിജനും  നല്കുക, ആവേഗങ്ങളുടെ  വേഗത  വർധിപ്പിക്കുക,വൈദ്യുത ഇൻസുലേറ്ററായി  പ്രവർത്തിക്കുക  തുടങ്ങിയവയാണ്  ധർമ്മങ്ങൾ.

മയലിൻ  ഷീത്ത്  ഉള്ള  നാഡീകോശങ്ങൾക്ക്  വെള്ളനിറമായിരിക്കും. അതിനാൽ  White Matter  എന്നറിയപ്പെടുന്നു. ഇല്ലാത്ത  ന്യൂറോണുകളാകട്ടെ  ചാരനിറത്തിൽ  കാണപ്പെടുന്നു. അതിനാൽ  Gray Matter എന്നറിയപ്പെടുന്നു.

ഷ്വാൻ  സെല്ലുകൾ

മയലിൻ  ഷീത്ത്  നിർമ്മിക്കുന്ന  കോശങ്ങളാണ്  ഇവ.

എന്നാൽ  മസ്തിഷ്കത്തിലെയും സുഷുമ്നയിലെയും മയലിൻഷീത്ത്  നിർമ്മിക്കുന്ന  സവിശേഷകോശങ്ങളാണ്  ഒളിഗൊഡെൻഡ്രൊസൈറ്റുകൾ 
(Oligodendrocytes).ഇവ  ഒരേ സമയം  പല  ആക്സോണുകളെയൊ  അല്ലെങ്കിൽ  ഒരു  ആക്സോണിന്റെ  പല  ഭാഗങ്ങളെയൊ  പൊതിഞ്ഞ്  സംരക്ഷിക്കുന്നു.

Node of Ranvier 

അടുത്തടുത്ത  രണ്ടു  മയലിൻ  ഷീത്തുകൾക്കിടയിലുള്ള  ഭാഗങ്ങൾ. അയോൺ ചാനലുകളായി  വർത്തിക്കുന്നു , അഥവാ  ആവേഗങ്ങളുടെ  തീവ്രത നിലനിർത്തുന്നു.

ആക്സൊണൈറ്റ്

ആക്സോണിൽ  നിന്നുമുള്ള  ശാഖകൾ.

സിനാപ്റ്റിക്  നോബ്

ആക്സൊണൈറ്റുകളുടെ  അഗ്രഭാഗം. ആവേഗങ്ങൾ  അടുത്ത  ന്യൂറോണിലേക്ക്  കൈമാറ്റം  ചെയ്യുന്നു.

ന്യൂറോണുകളിലൂടെയുള്ള  ആവേഗങ്ങളുടെ സഞ്ചാരം......

          തൊട്ടടുത്ത  ന്യൂറോണിൽ  നിന്നൊ  അല്ലെങ്കിൽ ഗ്രാഹികളിൽ നിന്നൊ എത്തുന്ന ആവേഗങ്ങൾ(സിഗ്നലുകൾ) ഡെൻഡ്രൈറ്റിലെത്തിയതിനുശേഷം ഡെൻഡ്രോണുകൾ വഴി കോശശരീരത്തിന്റെ അകത്തേക്ക് പ്രവേശിക്കുന്നു.അവിടെ നിന്നും അത് ആക്സോണുകളിലേക്ക് നീങ്ങുന്നു.

    ആവേഗങ്ങൾ  ഇല്ലാത്തപക്ഷം  ആക്സോണുകളുടെ പുറം ഭാഗത്തിന് പോസിറ്റിവ് ചാർജും അകം ഭാഗത്തിന്  നെഗറ്റിവ്  ചാർജും ആയിരിക്കും ഇതാണ് Resting Potential എന്നറിയപ്പെടുന്നത്. എന്നാൽ  ആവേഗങ്ങൾ  എത്തുമ്പോൾ  അകം പോസിറ്റിവ്  ആയും  പുറം  ഭാഗം നെഗറ്റിവ്  ആയും മാറുന്നു ഇതിനെ Depolarization എന്ന് വിളിക്കുന്നു.ശ്രദ്ധിക്കുക Depolarization സംഭവിക്കുന്നത് Node of Ranvier കളിലാണ് 


ഇങ്ങനെ മാറിയ പൊട്ടെൻഷ്യൽ മയലിൻ ഷീത്തുകളിലൂടെ അടുത്ത നോഡിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു.അതെസമയം ആദ്യത്തെ നോഡ് ആദ്യമുണ്ടായിരുന്ന പൊട്ടെൻഷ്യലിലേക്ക് മാറുന്നു അഥവാ Repolarization സംഭവിക്കുന്നു.ഇവിടെ മയലിൻ ഷീത്തുകൾ ആവേഗങ്ങളുടെ വേഗത വർദ്ധിപ്പിക്കുന്നതിനും നോഡ് ഒഫ് റനവീർ അവയുടെ തീവ്രത നിലനിർത്തുന്നതിനും സഹായിക്കുന്നു. 
 
ഇതുപോലെ നോഡുകളിൽ നിന്നും നോഡുകളിലേക്ക് ചാടി ചാടി പോകുന്ന തരത്തിലാണ് ആക്സോണുകളിലൂടെ സിഗ്നലുകൾ സഞ്ചരിക്കുന്നത് , ഇതറിയപ്പെടുന്നത്  Saltatory Conduction എന്നാണ്.ഇങ്ങനെ Depolarization ഉം Repolarization ഉം സംഭവിക്കുമ്പോൾ വരുന്ന പൊട്ടെൻഷ്യൽ വ്യതിയാനം Action Potential എന്നറിയപ്പെടുന്നു.ഇപ്രകാരം  ആക്സോണുകളുടെ അഗ്രഭാഗമായ സിനാപ്റ്റിക് നോബിലേക്ക് സിഗ്നലുകൾ എത്തുന്നു.

SYNAPSE

ഒരു ന്യൂറോണിന്റെ ആക്സോൺ ടെർമ്മിനലും (സിനാപ്റ്റിക് നോബ്)മറ്റൊരെണ്ണത്തിന്റെ ഡെൻഡ്രൈറ്റും തമ്മിലുള്ള junction നെയാണ് സിനാപ്സ് എന്നു വിളിക്കുന്നത്. ആക്സോൺ ടെർമ്മിനലിൽ അഥവാ സിനാപ്റ്റിക് നോബുകളിൽ സിഗ്നലുകൾ എത്തിയതിനുശേഷം അവ അടുത്ത ന്യൂറോണിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് ചില കെമിക്കലുകൾ വഴിയാണ് ഇവയെ നമ്മൾ ന്യൂറോ ട്രാൻസ്മിറ്റേർസ് എന്ന് വിളിക്കുന്നു.ന്യൂറൊ ട്രാൻസ്മിറ്ററുകൾക്ക് ഉദാഹരണങ്ങളാണ്  Acetyl Choline, Dopamine , Epinephrine , Norepinephrine എന്നിവയൊക്കെ. ആക്സോൺ ടെർമ്മിനലുകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന Synaptic Vesicles ലായാണ് ന്യൂറൊട്രാൻസ്മിറ്റേർസ് സ്ഥിതി ചെയ്യുന്നത് സിഗ്നലുകൾ വരുമ്പോൾ ഇവ ഡിഫ്യൂസ് ചെയ്യപ്പെടുന്നു അതിൽ നിന്നും ട്രാൻസ്മിറ്റേർസ് അടുത്ത ന്യൂറോണുകളുടെ ഡെൻഡ്രൈറ്റുകളിൽ സിഗ്നൽ ഉല്പാദിപ്പിക്കുന്നു.ആക്സോണിനും ഡെൻഡ്രൈറ്റിനും ഇടയിലുള്ള Gap നെയാണ് Synaptic Cleft  എന്നുവിളിക്കുന്നത്.





നാഡീ വ്യവസ്ഥ വർഗീകരണം


1) കേന്ദ്ര നാഡീവ്യവസ്ഥ(Central Nervous System)

            
            Brain , Spinal Chord 

2) പെരിഫെറൽ  നാഡീവ്യവസ്ഥ

            
 തലച്ചോറിൽ  നിന്നും  സുഷുമ്നയിൽ  നിന്നും  പുറപ്പെടുന്ന  മറ്റുള്ള                            നാഡികൾ
            

a) Somatic Nervous System.

  ഐച്ഛിക പ്രവർത്തന  നിയന്ത്രണം

b) Autonomic Nervous System 

അനൈച്ഛിക പ്രവർത്തന  നിയന്ത്രണം

        !) Sympathetic System
                        
  At stress, neuro transmitter - epinephrine, norepinephrine  
                  
       !!) Parasympathetic System.
                        
  At Relaxed State ,  neuro transmitter - acetyl choline


Spinal Chord ( സുഷുമ്ന നാഡി)

നട്ടെല്ലിന്റെ ഉള്ളിൽ സ്ഥിതി ചെയ്യുന്നു.

Thin Long Tubular Structure.

മെഡുല ഒബ്ലോംഗേറ്റയിൽ നിന്നും ആരംഭിക്കുന്നു.

നീളം 45 സെമീ ( പുരുഷൻ - 45  സ്ത്രീ- 43 )

മെനിഞ്ചസ്  സ്തരം കൊണ്ട്  പൊതിഞ്ഞു സംരക്ഷിച്ചിരിക്കുന്നു.സുഷുമ്നക്ക് ഉള്ളിലെ സെൻട്രൽ കനാൽ എന്ന ഭാഗത്തും സെറിബ്രോ സ്പൈനൽ ദ്രവം നിറഞ്ഞിരിക്കുന്നു.

തലയോട്ടിയിലെ  ദ്വാരമായ  ഫൊറാമെൻ മാഗ്നത്തിലൂടെ (foramen magnum ) തലച്ചോറിനകത്തേക്ക്  പ്രവേശിക്കുന്നു. 

Spinal chord ends between first and second lumbar vertebrae , The inner protective layer of meninges ( pia mater ) attached to our coccyx bone ( exterior tail )

സുഷുമ്നയുടെ പുറം ഭാഗം  White Mater ഉം അകം ഭാഗം Gray Mater ഉം ആണ്.

സുഷുമ്നയിലേക്ക്  ആവേഗങ്ങൾ  എത്തിക്കുന്ന ന്യൂറോണുകൾ ഡോർസെൽ റൂട്ട്  എന്നും , സുഷുമ്നയിൽ  നിന്നും  ആവേഗങ്ങൾ  കൊണ്ടു പോകുന്നവ വെൻട്രൽ  റൂട്ട്  എന്നും അറിയപ്പെടുന്നു.  

റിഫ്ലക്സ്  പ്രവർത്തനം.

    നാം ചൂടുള്ള വസ്തുവിൽ  സ്പർശിക്കുമ്പോൾ നാം അറിയാതെ തന്നെ പെട്ടെന്ന് കൈ വലിക്കില്ലെ , യഥാർത്തത്തിൽ  കൈ വലിച്ചതിന് ശേഷമാണ് നാം അതിനെ കുറിച്ച് ചിന്തിക്കുക. ഇപ്രകാരം നടക്കുന്ന പ്രവർത്തനങ്ങളാണ് റിഫ്ലക്സ് പ്രവർത്തനങ്ങൾ.ഇവയെ നിയന്ത്രിക്കുന്നത് സുഷുമ്ന ആണ്.

  ഗ്രാഹികളിൽ (Receptors) നിന്നുമുള്ള ഇത്തർത്തിലുള്ള സന്ദേശങ്ങൾ  സുഷുമ്നയിലെത്തുമ്പോൾ അത് തലച്ചോറിലേക്ക് പോകുന്നതിനുപകരം , കൈ വലിക്കാനുള്ള നിർദേശം സുഷുമ്ന  ഇന്റർന്യൂറോണുകൾ വഴി (INTER NEURONS) പ്രേരക നാഡികൾക്ക്(Motor neurons ) നല്കുന്നു. സന്ദേശങ്ങളുടെ ഈ ഒരു പാതയെ ആണ് റിഫ്ലക്സ് ആർക്ക് എന്നുവിളിക്കുന്നത്.

Reflex Arc ------: 
Receptor--Sensory Neuron -- Inter Neuron -- Motor Neuron -- Muscle



.

Peripheral Nervous System .

ആകെ 43 ജോഡി (12 cranial + 31 spinal)  നാഡികളാണ് ഇതിൽ ഉള്ളത്.പെരിഫെറൽ വ്യവസ്ഥയിലുള്ള നാഡികളുടെ കൂട്ടമാണ് ഗാംഗ്ലിയോൺസ്.blue colored nerves are peripheral nervous system.




1) ശിരോനാഡികൾ ( Cranial Nerves )

തലച്ചോറിൽ  നിന്നും  ഉത്ഭവിക്കുന്നവ.

12 ജോഡി നാഡികൾ

Longest - Vagus Nerve ( 10th )
Largest - Trigeminal Nerve ( 5th)
Smallest ( in terms of axon number ) - Trochlear 

2) സുഷുമ്ന  നാഡികൾ ( Spinal Nerves )

സുഷുമ്നയിൽ നിന്നും ഉത്ഭവിക്കുന്നവ.

31 ജോഡി.

Longest / Largest - Sciatic Nerve 










Comments

Post a Comment