Skip to main content

മൗലികാവകാശങ്ങളും റിട്ടുകളും ഭാഗം 1

     ഒരു  വ്യക്തിയുടെ  അടിസ്ഥാനപരമായ  അവകാശങ്ങളാണിവ , ഒരു വ്യക്തിക്ക് ഒരിക്കലും  നിഷേധിക്കാൻ  പാടില്ലാത്ത  അവകാശങ്ങളാണ്  മൗലികാവകാശങ്ങൾ  കാരണം ഓരോ വ്യക്തിയുടെയും  സമ്പൂർണ്ണ വികാസത്തിനും അന്തസ്സുള്ള  ജീവിതം  നിയിക്കുന്നതിനും അത്യന്താപേക്ഷിതമായ  അവകാശങ്ങളാണിവ





മാഗ്നാകാർട്ട

  1. ലോകത്തിലെ  ആദ്യ  മനുഷ്യാവകാശ  പ്രഖ്യാപനം
  2. 1215 ജൂൺ  15  ന്    ജോൺ  രണ്ടാമൻ  രാജാവ്  ഒപ്പുവച്ചു
  3. ഒപ്പ്  വക്കപ്പെട്ട  സ്ഥലം - ഇംഗ്ലണ്ടിലെ  റണ്ണിമീഡ്  മൈതാനം 

Human  Rights  

  • First  Generation  - Political  ,  Civil
  • Second  Generation -  Social , Economical , Cultural
  • Third Generation - Collective  ,  Developmental 
അന്താരാഷ്ട്ര  മനുഷ്യാവകാശ  ദിനം ?



  • ഡിസം 10
  • സാർ‌വത്രിക  മനുഷ്യാവകാശ  പ്രഖ്യാപനം  - 1948 ഡിസം 10
ഇന്ത്യയിൽ  മൗലികാവകാശങ്ങൾ  നിലവിൽ  വരാൻ  കാരണമായ  ആശയങ്ങൾ ?

  • 1928  നെഹ്റു  കമ്മിറ്റി  റിപ്പോർട്ട്
  • സ്വാതന്ത്ര്യ  സമരകാലത്തെ  ആശയങ്ങൾ
  • അമേരിക്കൻ  ഭരണഘടനയിലെ  ബിൽ  ഓഫ്  റൈറ്റ്സിൽ  നിന്നും  കടമെടുത്ത  ആശയം
ഇന്ത്യയിൽ  മൗലികാവകാശങ്ങളുടെ  ശില്പി  ?
  1.     സർദാർ  വല്ലഭായി  പട്ടേൽ
  2.     ഇദ്ദേഹം  അധ്യക്ഷനായ  1931  ലെ  കറാച്ചി  സമ്മേളനത്തിലാണ്                     മൗലികാവകാശ  പ്രമേയം  ആദ്യമായി  പാസ്സാക്കപ്പെട്ടത് , പ്രമേയം തയ്യാറാക്കിയത്  ജവഹർലാൽ  നെഹ്റു.

ഭരണഘടനയിൽ   മൗലികാവകാശങ്ങളുടെ  സ്ഥാനം ?
  • ഭാഗം  3 
  • ആർട്ടിക്കിൾ  12  മുതൽ  35  വരെ  

വിശേഷണങ്ങൾ

  1. ഇന്ത്യയുടെ  മാഗ്നാകാർട്ട
  2. സ്വാതന്ത്ര്യത്തിന്റെ  വിളക്കുകൾ
  3. ഇന്ത്യൻ  ഭരണഘടനയുടെ  അടിസ്ഥാനശില / ആണിക്കല്ല്


നിലവിൽ  എത്ര  മൗലികാവകാശങ്ങളാണ്  ഇന്ത്യൻ  ഭരണഘടനയിൽ  ഉള്ളത് ?

  •    6 എണ്ണം  (ആദ്യം 7)
  • സമത്വം , സ്വാതന്ത്ര്യം , ചൂഷണത്തിനെതിരെയുള്ളവ , മതപരമായ അവകാശങ്ങൾ , സാംസ്കാരികപരവും  വിദ്യാഭ്യാസപരവുമായ  അവകാശങ്ങൾ , ഭരണഘടനപരമായ  പ്രതിവിധികൾക്കുള്ള  അവകാശം

മൗലികാവകാശങ്ങളുടെ കൂട്ടത്തിൽ  നിന്നും  ഒഴിവാക്കപ്പെട്ടത്  ?

  • സ്വത്തവകാശം , 31ആം  വകുപ്പ്
  • ഒഴിവാക്കിയ  ഭേദഗതി 1978 ലെ  44ആം  ഭേദഗതി
  • പ്രധാനമന്തി - മൊറാർജി  ദേശായി 
  • പ്രസിഡണ്ട്  - നീലം  സഞ്ജീവ്  റെഡ്ഡി  
  • നിലവിൽ  സ്വത്തവകാശം  നിയമാവകാശമാണ് , വകുപ്പ്  300എ
മൗലികാവകാശങ്ങളുടെ  അടിസ്ഥാനശില  എന്നറിയപ്പെടുന്ന  അവകാശം ?

  • വകുപ്പ് 21 - ജീവനും  വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള  അവകാശം

അടിയന്തരാവസ്ഥക്കാലത്തുപോലും  നിലനില്ക്കുന്ന  അവകാശങ്ങൾ  ?

  • വകുപ്പ്  20 , 21(78 ലെ  44ആം  ഭേദഗതിയോടുകൂടി)
മൗലികാവകാശങ്ങളിൽ  പിന്നീട്  കൂട്ടിച്ചേർക്കപ്പെട്ട  വകുപ്പ്  ?

  • 21എ
  • 6 നും 14നും ഇടയിൽ  പ്രായമുള്ള  കുട്ടികൾക്ക്  നിർബന്ധിതവും  സൌജന്യവുമായ  പ്രാഥമിക  വിദ്യാഭ്യാസം
  • 2002  ലെ  86ആം  ഭേദഗതി
  • ശുപാർശ  ചെയ്തത്  - സൈകിയ  കമ്മിറ്റി
  • വിദ്യാഭ്യാസ  അവകാശ  നിയമം - 2010 ഏപ്രിൽ 1
    • പാസ്സാക്കിയത് - 2009 ഓഗസ്റ്റ് 26
മൗലികാവകാശങ്ങളിൽ  ന്യൂനപക്ഷങ്ങൾക്ക്  മാത്രമായുള്ള  അവകാശങ്ങൾ ?

29 , 30

മൗലികാവകാശങ്ങളിൽ  മൗലികമായത്  എന്നറിയപ്പെടുന്ന  അവകാശം ?

  • വകുപ്പ് 32 - ഭരണഘടനാപരമായ  പ്രതിവിധികൾക്കുള്ള  അവകാശം
  • അംബേദ്കർ  ഭരണഘടനയുടെ  ഹൃദയവും  ആത്മാവും  എന്നു  വിശേഷിപ്പിച്ചു
ഇന്ത്യയിൽ  മൗലികാവകാശങ്ങളുടെ സം‌രക്ഷകൻ  ?

  • സുപ്രീം  കോടതി 
  • മൗലികാവകാശങ്ങളുടെ സം‌രക്ഷണ  ഉപകരണം  - റിട്ടുകൾ

സുപ്രീം  കോടതികൾ  റിട്ടു  പുറപ്പെടുവിക്കുന്നത്  ഏത്  വകുപ്പ്  പ്രകാരമാണ്  ?

  • വകുപ്പ് 32

ഹൈക്കോടതികൾ  റിട്ടു  പുറപ്പെടുവിക്കുന്ന  വകുപ്പ് ?

  • വകുപ്പ്  226

റിട്ട്  


  • മൗലികാവകാശങ്ങൾ  സ്ഥാപിച്ചു  കിട്ടുന്നതിനായി  കോടതികൾ  പുറപ്പെടുവിക്കുന്ന  ഉത്തരവ്
  • ഇന്ത്യൻ  ഭരണഘടന  റിട്ട്  എന്ന  ആശയം  കടമെടുത്തത്  ബ്രിട്ടനിൽ  നിന്നുമാണ് 
  • റിട്ടുകളുടെ  പേരുകളെ  സംബന്ധിക്കുന്ന  പദങ്ങളെല്ലാം  ലാറ്റിൻ  പദങ്ങളാണ്
  • 5 റിട്ടുകളാണ്  ഭരണഘടനയിൽ  ഉള്ളത് , ഇവയിൽ  3 എണ്ണം  പൗരന്മാർക്കുള്ളതും  ബാക്കി  2  എണ്ണം  കോടതികളെ  സംബന്ധിച്ചവയുമാണ്

ഹേബിയസ്  കോർപ്പസ് 

  • ശരീരം  ഹാജരാക്കൂ  എന്നർത്ഥം  വരുന്നു
  • നിയമവിരുദ്ധമായി  തടവിൽ  പാർപ്പിച്ചിരിക്കുന്ന  വ്യക്തിയെ മോചിപ്പിച്ച്  കോടതി  മുമ്പാകെ  ഹാജരാക്കാൻ  ഉത്തരവിടുന്ന റിട്ട്
  • വ്യക്തി  സ്വാതന്ത്ര്യത്തിന്റെ  സം‌രക്ഷകൻ  എന്നറിയപ്പെടുന്നു
  • ലോകത്തിലാദ്യമായി  ഹേബിയസ്  കോർപ്പസ്  റിട്ട്  പരാമർശിക്കപ്പെട്ടത്  മാഗ്നാകാർട്ടയിലാണ് 

മാൻഡമസ് 

  • നാം  കല്പിക്കുന്നു  എന്നർത്ഥം  വരുന്നു
  • ഒരു  വ്യക്തിയെയോ  സ്ഥാപനത്തെയോ  സ്വന്തം  കർത്തവ്യം  നിറവേറ്റാൻ  ഉത്തരവിടുന്ന  റിട്ട്
  • സ്വകാര്യ വ്യക്തികൾക്കെതിരെ  പ്രയോഗിക്കാൻ  കഴിയില്ല 

ക്വോവാറന്റൊ

  • എന്ത്  അധികാരം  എന്നർത്ഥം  വരുന്നു
  • അനർഹമായി  ഉദ്യോഗം  വഹിക്കുന്നതിനെ  തടയുന്ന  റിട്ട്
  • ശ്രീപദ്മാനാഭസ്വാമി  ക്ഷേത്രക്കേസിൽ  കേരള  സർക്കാരിനെതിരെ  സുപ്രീം  കോടതി  പുറപ്പെടുവിച്ച  റിട്ട്

സെർഷ്യോററി

  • സാക്ഷ്യപ്പെടുത്തുക / പൂർണ്ണവിവരം  നല്കുക  എന്നൊക്കെ  അർത്ഥം  വരുന്നു
  • ഒരു  കേസ്  കീഴ്കോടതിയിൽ  നിന്നും  മേൽ‌കോടതിയിലേക്ക്  മാറ്റാൻ  ഉത്തരവിടുന്ന  റിട്ട്.
  • മേൽ‌കോടതിയുടെ  വിലയിരുത്തലിനായി  കീഴ്കോടതിയുടെ  പരിഗണനയിലിരിക്കുന്ന കേസിന്റെ  നടപടി  രേഖകൾ  വിളിച്ചു  വരുത്താനാണ്  ഈ റിട്ട്  ഉപയോഗിക്കുന്നത്

പ്രൊഹിബിഷൻ  

  • തടയുക  എന്നർത്ഥം  വരുന്നു
  • കീഴ്കോടതി  അധികാരപരിധി  ലംഘിക്കുകയോ  സ്വാഭാവിക  നീതി  നിയമങ്ങൾക്ക്  എതിരായി  പ്രവർത്തിക്കുകയോ  ചെയ്യുന്നതിനെ  പ്രാഥമികമായി  തടയുന്ന  റിട്ട് 





    

Comments

Popular posts from this blog

മാർഗ്ഗനിർദ്ദേശക തത്വങ്ങൾ

History  ഇന്ത്യയിലെ  ജനങ്ങൾക്ക്  ഉറപ്പുനല്കേണ്ട  അവകാശങ്ങളുടെ  പത്രിക 1928 ൽ മോത്തിലാൽ  നെഹ്റു  കമ്മിറ്റി  തയ്യാറാക്കി 1945 ൽ സാപ്രു  കമ്മിറ്റി  വ്യക്തികളുടെ  അവകാശങ്ങളെ  ന്യായവാദത്തിന്  അർഹമായവ , അർഹമല്ലാത്തവ എന്ന്  തരം തിരിച്ചു ഭരണഘടന  നിലവിൽ  വന്നപ്പോൾ  ന്യായവാദത്തിന്  അർഹമായ  അവകാശങ്ങളെ   ഭാഗം 3 ൽ മൗലികാവകാശങ്ങളായും , ന്യായവാദത്തിന് അർഹമല്ലാത്തവയെ  ഭാഗം 4 ൽ നിർദ്ദേശകതത്വങ്ങൾ  എന്നപേരിലും  ഉൾപ്പെടുത്തി Important Points   ഇന്ത്യൻ   ഭരണഘടനയുടെ  ഭാഗം 4 ൽ  ഉൾക്കൊള്ളിച്ചിരിക്കുന്നു ആർട്ടിക്കിൾ  36-51 ആകെ  17  എണ്ണം ഉൾപ്പെടുത്താൻ  കാരണം - സപ്രു കമ്മിറ്റി ഇന്ത്യയെ  ഒരു  ക്ഷേമരാഷ്ട്രമാക്കി  മാറ്റുന്നതിന്  ഭരണഘടന  അനുശാസിക്കുന്ന  അടിസ്ഥാന  തത്വങ്ങൾ. ഇതിനായി  ഭരണനിർ‌വ്വഹണത്തിലും  നിയമനിർമ്മാണത്തിലും  ഭരണകൂടം  പാലിക്കേണ്ട  നിർദ്ദേശങ്ങളെ  സംബന്ധിച്ചാണ്  ഇതിൽ...

NERVOUS SYSTEM നാഡീ വ്യവസ്ഥ , kerala psc

  നാഡീവ്യവസ്ഥ   NERVOUS SYSTEM                                 എന്തൊക്കെയാണ്  നാഡീവ്യവസ്ഥയുടെ  ധർമ്മങ്ങൾ  എന്ന്  ചിന്തിക്കുന്നതിനെക്കാൾ  എളുപ്പം   എന്തിലാണ്   ഇവയുടെ  സാന്നിധ്യം  ഇല്ലാത്തത്  എന്ന്  ചിന്തിക്കുന്നതാവും, കാരണം  നമ്മുടെ  ശരീരത്തിൽ  നടക്കുന്ന  ഒട്ടുമിക്ക  എല്ലാ  പ്രവർത്തനങ്ങളും  ഇതിലൂടെയാണ്  നിയന്ത്രിക്കപ്പെടുന്നത്.   ഉദാ : Body Co ordination , Sensory functions and their responses , connecting other internal organs to brain and spinal chord .. എന്നുതുടങ്ങി അവയുടെ ധർമ്മങ്ങൾ  അനന്തമാണ്.നാഡീവ്യവസ്ഥയുടെ  പഠനം ന്യൂറൊളജി എന്നറിയപ്പെടുന്നു. ഉദ്ദീപനങ്ങൾ ( Stimuli )          നമ്മുടെ  ശരീരത്തിൽ  പ്രതികരണങ്ങൾക്ക്  കാരണമായേക്കാവുന്ന  പ്രേരണകളാണ്  ഉദ്ദീപനങ്ങൾ. ഇവ  ശരീരത്തിനകത്തുനിന്നും  പുറത്തുനിന്നും ...

ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ

എന്താണ്  ഭൂമിശാസ്ത്രം ?         ഭൂമി അതിന്റെ  പ്രത്യേകതകൾ  , ഭൗമോപരിതലത്തിലെ വസ്തുക്കൾ  അവയുടെ  സവിശേഷതകളും  മാറ്റങ്ങളും  മനുഷ്യൻ  ഉൾപ്പടെ  വിവിധ  ജീവജാലങ്ങളുടെ  ക്രമീകരണം  എന്നിവയുമായി  ബന്ധപ്പെട്ട  പഠനം . പ്രശസ്തരായ  ഭൂമിശാസ്ത്രജ്ഞർ , സംഭാവനകൾ തെയിൽസ്  -   ഒരു  കാലം  വരെ  നിലനിന്നിരുന്ന  ഭൂമി  പരന്നതാണെന്ന  വിശ്വാസത്തെ  എതിർത്ത്  ഭൂമി  ഉരുണ്ടതാണെന്നും  അത്  ജലത്തിൽ  പൊങ്ങികിടക്കുകയാണെന്നും  പ്രസ്താവിച്ചു ,  ഗ്രീക്ക്  തത്വചിന്തകൻ പൈഥഗോറസ് , അരിസ്റ്റോട്ടിൽ  -   ഭൂമി  ഉരുണ്ടതാണെന്ന്  സ്ഥാപിച്ചു ഇറാത്തോസ്തനീസ് - (ബി സി  276) ജിയോഗ്രഫി  എന്ന  പദം  ആദ്യമായി  ഉപയോഗിച്ച  ഗ്രീക്ക്  തത്വചിന്തകൻ ജിയോ ( ഭൂമി)  ,  ഗ്രാഫിയ  ( വിവരിക്കുക)  എന്നീ  പദങ്ങൾ  ചേർന്നാണ്  ജിയോഗ്രഫി  എന്ന  ഗ്രീക്ക്  പദമുണ്ടായത്. ഭൂമിയുടെ...