Skip to main content

സൗരയൂഥവും ഗ്രഹങ്ങളും

 

പ്രപഞ്ചം എന്ന മഹാത്ഭുതം

 

1.       സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം എത്ര ?  8

2.       ഗ്രഹങ്ങൾ സൂര്യനിൽ നിന്നുമുള്ള അകല ക്രമത്തിൽ ?

     ബുധൻ ,  ശുക്രൻ , ഭൂമി , ചൊവ്വ , വ്യാഴം , ശനി ,യുറാനസ്    

     ന്നെപ്റ്റ്യൂൺ

3.       ഛിന്നഗ്രഹ ബെൽറ്റ് കാണപ്പെടുന്നത് ഏതൊക്കെ ഗ്രഹങ്ങൾക്കിടയിലാണ് ?

ചൊവ്വക്കും , വ്യാഴത്തിനും ഇടയിൽ

4.       ഛിന്നഗ്രഹബെൽറ്റിന് അകത്തുള്ള ഗ്രഹങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?

ആന്തരഗ്രഹങ്ങൾ /  ഭൗമഗ്രഹങ്ങൾ

5.       ഛിന്നഗ്രഹബെൽറ്റിന് വെളിയിലുള്ളവ ഗ്രഹങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?

ബാഹ്യഗ്രഹങ്ങൾ / ജോവിയൻ ഗ്രഹങ്ങൾ / വാതകഭീമന്മാർ

6.       എന്താണ് നക്ഷത്രങ്ങൾ ?

സ്വയം കത്തുന്ന ആകാശഗോളങ്ങളാണ് നക്ഷത്രങ്ങൾ , ഇവ വലിയ അളവിൽ താപവും പ്രകാശവും പുറത്തേക്ക് വിടുന്നു.സൂര്യൻ ഒരു നക്ഷത്രമാണ്

7.       എന്താണ് ഗ്രഹങ്ങൾ ?

സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനെയും വലം വക്കുന്ന ആകാശഗോളങ്ങളാണ് ഗ്രഹങ്ങൾ

8.       എന്താണ് ഉപഗ്രഹങ്ങൾ ?

ഗ്രഹങ്ങളെ വലം വയ്ക്കുന്ന ചെറു ആകാശ ഗോളങ്ങളാണ് ഉപഗ്രഹങ്ങൾ.

9.       ഭ്രമണപഥം എന്നാൽ എന്ത് ?

ഗ്രഹങ്ങൾ സൂര്യനെ വലം വയ്ക്കുന്ന നിശ്ചിത പാതയാണ് ഭ്രമണപഥം

10.   ഭൂമിയുടെ ഉപഗ്രഹത്തിന്റെ പേര് ?

ചന്ദ്രൻ

11.   എന്താണ് കുള്ളൻ ഗ്രഹങ്ങൾ ?

ഒരു ആകാശഗോളം ഗ്രഹമായി പരിഗണിക്കപ്പെടണമെങ്കിൽ അതിന് ഗോളാകൃതി വേണം , സൂര്യനെ വലം വയ്ക്കണം , തനതായതും തടസ്സങ്ങളില്ലാത്തതുമായ ഭ്രമണപഥം വേണം. ഇന്റർനാഷണൽ അസ്ട്രോണൊമിക്കൽ യൂണിയൻ (ഐ എ യു) ഏർപ്പെടുത്തിയിട്ടുള്ള ഇത്തരം നിബന്ധനകൾ പാലിക്കാത്തവയാണ് കുള്ളൻ ഗ്രഹങ്ങൾ

       വലിയ കുള്ളൻ ഗ്രഹം ഇറിസ്

       ഉപഗ്രഹങ്ങളില്ലാത്ത കുള്ളൻ ഗ്രഹം - സിറസ്

 

12.   പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്നും പുറത്താക്കിയതെന്ന് ?

2006 ആഗസ്റ്റ് 24

13.   പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ കാരണം ?

നെപ്റ്റ്യൂണിന്റെ ഭ്രമണപഥം മുറിച്ച് കടക്കുന്നതുകൊണ്ടും സ്വന്തം ഉപഗ്രഹമായ ഷാരോണിനെ ചുറ്റുന്നതുകൊണ്ടും.

 

നിക്കോളാസ് കോപ്പർനിക്കസ് (1473- 1543 എഡി)

 

·         പോളണ്ടുകാരനായ വാനനിരീക്ഷകൻ , ഭൗമശാസ്ത്രജ്ഞൻ

·         സൗരകേന്ദ്രസിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചു.

·         ഭൗമകേന്ദ്രവാദത്തെ എതിർത്തു.

ഗലീലിയോ ഗലീലി( 1564 -1642 എഡി)

 

·         ഇറ്റലിക്കാരനായ വാനനിരീക്ഷകൻ , ഗണിതശാസ്ത്രജ്ഞൻ , തത്വചിന്തകൻ

·         സ്വയം നിർമ്മിച്ച ദൂരദർശിനിയിലൂടെ ആദ്യമായി ആകാശഗോളങ്ങളെ നിരീക്ഷിച്ചു.

 

സൂര്യൻ

 

·         സൗരയൂഥത്തിലെ ഒരേ ഒരു നക്ഷത്രം

·         സൗരയൂഥത്തിലെ ഒരേയൊരു ഊർജ്ജകേന്ദ്രം

·         ഫോട്ടോസ്ഫിയർ , ക്രോമോസ്ഫിയർ , കോറോണ – സൂര്യന്റെ ഉപരിതലത്തിലെ വിവിധ പാളികൾ

·         സൂര്യഗ്രഹണസമയത്ത് മാത്രം ദൃശ്യമാകുന്ന പാളി – കൊറോണ

·         500 സെക്കന്റ് – സൂര്യനിൽ നിന്നും പ്രകാശം ഭൂമിയിലേക്കെത്താൻ വേണ്ട സമയം

·         കോസ്മിക് ഇയർ - സൂര്യന് സൗരയൂഥ കേന്ദ്രത്തെ ഒരു തവണ വലം വക്കാൻ വേണ്ട സമയം

·         സൺ സ്പോട്സ് – താരതമ്യേന പ്രകാശം കുറഞ്ഞ സൂര്യന്റെ ഉപരിതലഭാഗങ്ങൾ , കണ്ടെത്തിയത് ഗലീലിയോ

·         സൂര്യഗ്രഹണം – ഭൂമിക്കും സൂര്യനും ഇടയിൽ സൂര്യൻ വരുമ്പോൾ സംഭവിക്കുന്നു. സാധാരണ അമാവാസി ദിനത്തിലാണ് സംഭവിക്കുന്നത്

·          ചന്ദ്രഗ്രഹണം – ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമി വരുമ്പോൾ സംഭവിക്കുന്നു. കാണപ്പെടുന്നത് സാധാരണ പൗർണ്ണമി ദിനത്തിൽ

·         പെരിഹീലിയൺ - സൂര്യനും ഭൂമിയും ഏറ്റവും അടുത്ത് വരുന്ന ദിനം , ജനു 3

·          അപ്ഹീലിയൺ - സൂര്യനും ഭൂമിയും ഏറ്റവും അകലെ വരുന്ന ദിനം, ജൂലൈ 4

·         പാർക്കർ സോളാർ പ്രോബ് – സൂര്യനെ കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച വാഹനം

·          ആദിത്യ – സൂര്യപഠനങ്ങൾക്കായി  ISRO  വിക്ഷേപിക്കാനിരിക്കുന്ന വഹനം

 

 

ബുധൻ ( Mercury )

 

·         ഏറ്റവും ചെറിയ ഗ്രഹം

·         സൂര്യനോട് ഏറ്റവും അടുത്തഗ്രഹം

·         അന്തരീക്ഷമില്ല

·         ഉപഗ്രഹങ്ങളില്ല

·         പരിക്രമണവേഗത കൂടുതൽ (88 ദിവസം)

·         ഭ്രമണത്തിനുവേണ്ട സമയം – 58 ദിവസം

·         റോമാക്കാരുടെ  സന്ദേശവാഹക / വാണിജ്യ ദേവൻ

·         മറീനർ 10 , മെസഞ്ചർ - പര്യവേക്ഷണ വാഹാങ്ങൾ

ശുക്രൻ  (Venus)

 

·         ഏറ്റവും കൂടുതൽ തിളക്കമുള്ള ഗ്രഹം

·         സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്നു

·         ഏറ്റവും ചൂടുള്ള ഗ്രഹം

·         ഉപഗ്രഹങ്ങളില്ല

·         ഭൂമിയോട് ഏറ്റവും അടുത്ത്

·         ഹരിതഗൃഹപ്രഭാവം കാണപ്പെടുന്നു

·         റോമാക്കാരുടെ പ്രണയദേവത

·         പ്രഭാതനക്ഷത്രം , പ്രദോഷ നക്ഷത്രം എന്നീപേരുകളിൽ അറിയപ്പെടുന്നു

·         ഭൂമിയുടെ ഇരട്ട എന്ന അപരനാമം ഉള്ള ഗ്രഹം

·         കിഴക്കുനിന്നും പടിഞ്ഞാറേക്ക് കറങ്ങുന്നു

·         ഏറ്റവും ദൈർഖ്യമേറിയ ദിനരാത്രം(243 ദിവസം)

·         ഭ്രമണവേഗത ഏറ്റവും കുറവ്

·         ഭ്രമണത്തിന് പരിക്രമണത്തേക്കാൾ സമയം വേണ്ട ഗ്രഹം

·         ശുക്രനിൽ കണപ്പെടുന്ന വിശാല പീഠഭൂമി ലക്ഷ്മി പ്ലാനം

·         ലൂസിഫർ എന്നറിയപ്പെടുന്നു

·         വിനേറ , വേഗ , മെസ്സഞ്ചർ , മഗല്ലൻ - പര്യവേഷണ വാഹനങ്ങൾ

ഭൂമി (Earth)

 

·         ബഹിരാകാശത്തുനിന്ന് നോക്കുമ്പോൾ നീല നിറത്തിൽ കാണപ്പെടുന്നു

·         ജീവൻ കണ്ടെത്തിയിട്ടുള്ള ഏകഗ്രഹം

·         ഉപഗ്രഹം – ചന്ദ്രൻ

·         നീല ഗ്രഹം , ജല ഗ്രഹം എന്നീ പേരുകളിൽ അറിയപ്പെടുന്നു

·         ജീവമണ്ഡലമുള്ള ഏക ഗ്രഹം

·         സാന്ദ്രത ഏറ്റവും കൂടിയത്

·         വലുപ്പത്തിൽ 5ആം സ്ഥാനം

·         അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത്

 

·         ഭൂമിയോട് അടുത്ത

o   ആകാശഗോളം- ചന്ദ്രൻ

o    നക്ഷത്രം- സൂര്യൻ

o    ഗ്രഹം – ശുക്രൻ

·         പ്ലേറ്റ് ടെക്ടോണിക്സ് (ഫലകചലനങ്ങൾ) കാണപ്പെടുന്നു

·         ഭ്രമണ സമയം 23 മണിക്കൂർ , 56 മിനിറ്റ് , 4 സെക്കന്റ്

·         അച്ചുതണ്ടിന്റെ ചരിവ് 23.5 ഡിഗ്രി

·         പാലായന പ്രവേഗം 11.2 km/s

ചന്ദ്രൻ (Moon)

 

·         ഫോസിൽ പ്ലാനെറ്റ്  എന്നറിയപ്പെടുന്നു

·         സെലനോളൊജി – ചന്ദ്രനെക്കുറിച്ചുള്ള പഠനശാഖ

·         27 ദിവസം 7 മണിക്കൂർ 43 മിനിറ്റ് – ഭ്രമണത്തിനു വേണ്ട സമയം

·         ചന്ദ്രനിൽ ആകാശത്തിന്റെ നിറം കറുപ്പ്

·         അന്തരീക്ഷമില്ല

·         ആകർഷണ ബലം ഭൂമിയുടെ ആറിലൊന്ന്

·         വസ്തുക്കൾക്ക് അനുഭവപ്പെടുന്ന ഭാരം ഭൂമിയുടെ ആറിലൊന്ന്

·         ഉപരിതലത്തിൽ ധാരാളമായി കാണുന്ന ലോഹം ടൈറ്റാനിയം

·         ചന്ദ്രന്റെ പ്രകാശം ഭൂമിയിലേക്കെത്താൻ വേണ്ട സമയം-1.3 സെക്കന്റ്

·         ചന്ദ്രനിലെ ഗർത്തങ്ങൾ കണ്ടെത്തിയത് ഗലീലിയോ

·         ഏറ്റവും തിളക്കമുള്ള ഗർത്തം - അരിസ്റ്റാർക്കസ്

·         നീൽ ആംസ്ട്രോങ് , എഡ്വിൻ ആൽഡ്രിൻ -  ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയവർ ( 1969 ജൂലൈ 20)

·          യൂജിൻ സെർനാൻ - ചന്ദ്രനിൽ അവസാനമായി കാലുകുത്തിയ വ്യക്തി (1977)

ചൊവ്വ  (Mars)

 

·         പണ്ട് ജലം ഒഴുകിയിരുന്നതിന്റെ സൂചനകൾ കണ്ടെത്തിയിട്ടുള്ള ഗ്രഹം

·         2 ഉപഗ്രഹങ്ങൾ - ഫോബോസ് , ഡീമോസ്

·         കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത് – ഫോബോസ്

·         ചുവന്ന ഗ്രഹം , തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നു

·         ചുവന്ന നിറം നല്കുന്നത് അയൺ ഓക്സൈഡ്

·         ഭൂമിയിലെ പോലെ ഋതുക്കൾ കാണപ്പെടുന്നു

·         റോമാക്കാരുടെ യുദ്ധദേവൻ

·         ഒളിമ്പസ് മോൺസ് – സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി , ചൊവ്വയിൽ കാണപ്പെടുന്നു

·         കാൾ സാഗൻ സ്മാരകം സ്ഥിതിചെയ്യുന്നു

·         വൈക്കിംഗ് ആദ്യമായി ഉപരിതലത്തിൽ ഇറങ്ങിയ പേടകം

·         മരീനർ 4 ചിത്രങ്ങൾ ആദ്യമായി പകർത്തിയ പേടകം

·         ഭ്രമണം ഭൂമിയുടേതിന് സമം

·         ആകാശം കാണപ്പെടുന്നത് കറുത്ത നിറത്തിൽ

 

വ്യാഴം  (Jupiter )

 

·         ഏറ്റവും വലിയ ഗ്രഹം

·         സൂര്യനെ വലം വയ്ക്കാൻ 12 വർഷം ( വ്യാഴവട്ടക്കാലം )

·         ഗലീലിയൊ ഗലീലി 1610 ൽ കണ്ടെത്തി

·         ജയന്റ് റെഡ് സ്പോട്ട് / വലിയ ചുവന്ന പൊട്ട് കാണപ്പെടുന്നു

·         റെഡ് സ്പോട്ട് 1664 റോബർട്ട് ഹുക്ക് കണ്ടെത്തി

·         ഭാരം കൂടിയ ഗ്രഹം

·         ബ്രഹസ്പതി , ദേവാധിദേവൻ എന്നറിയപ്പെടുന്നു

·         പാലായന പ്രവേഗം കൂടുതൽ 59.5 km/s

·         വസ്തുക്കൾക്ക് ഭാരം ഏറ്റവും കൂടുതൽ അനുഭവപെടുന്ന ഗ്രഹം

·         ആകർഷണബലം ഏറ്റവും കൂടിയ ഗ്രഹം

·         ദൈർഖ്യം കുറഞ്ഞ ദിനരാത്രങ്ങൾ

o   9 മണിക്കൂർ 55 മിനിറ്റ്

·         ഏറ്റവും ശക്തമായ കാന്തിക മണ്ഡലം ഉള്ള ഗ്രഹം

·         ഏറ്റവും കൂടുതൽ റേഡിയോ ആക്ടീവ് വികിരണങ്ങൾ കാണപ്പെടുന്ന ഗ്രഹം

·         ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ കാണപ്പെടുന്നു

·         ജൂനോ – പര്യവേക്ഷണ വാഹനം

·         വ്യാഴത്തിന്റെ ഗലീലിയൻ ഉപഗ്രഹങ്ങൾ - ഗാനിമീഡ് , കാലിസ്റ്റോ , അയോ , യൂറോപ്പ , ഇവയെ കണ്ടെത്തിയത് ഗലീലിയോ

·         സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം – ഗാനിമീഡ്

·         സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഉപഗ്രഹം – അയൊ

ശനി  ( Saturn )

 

·         ചുറ്റും വലയങ്ങളുള്ള ഗ്രഹം

·         സാന്ദ്രത ഏറ്റവും കുറവുള്ള ഗ്രഹം

·         റോമക്കാരുടെ കാർഷിക ദേവന്റെ പേര്

·         ഏറ്റവും കൂടുതൽ വലയങ്ങൾ (7 എണ്ണം)

·         നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന അകലെയുള്ളത്

·         വലിയ വെളുത്ത പൊട്ട് കാണപ്പെടുന്നു

·         ഗോൾഡൻ ജയന്റ് എന്നറിയപ്പെടുന്നു

·         ഭൂമിയുടെ അപരൻ / ഭൂമിയുടെ ഭൂതകാലം എന്നറിയപ്പെടുന്ന ഉപഗ്രഹം ടൈറ്റൻ

·         ടൈറ്റന്റെ അന്തരീക്ഷത്തിൽ സമൃദ്ധമായി കാണപ്പെടുന്ന വാതകം -  നൈട്രജൻ

·         കാസ്സിനി ഹൈജൻസ്  - പര്യവേഷണപേടകം

·         ടൈറ്റനെ കണ്ടെത്തിയത് ക്രിസ്റ്റ്യൻ ഹൈജൻസ്

·         ഡയോൺ , റിയ , ലാപ്പറ്റസ് ,ടൈറ്റൻ - ഉപഗ്രഹങ്ങൾ

യുറാനസ്

 

·         25 ൽ അധികം ഉപഗ്രഹങ്ങൾ

·         സുര്യനെ വലം വയ്ക്കാൻ 84 വർഷങ്ങൾ

·         ഉരുളുന്ന ഗ്രഹം , കിടക്കുന്ന ഗ്രഹം എന്നീ പേരുകളിൽ അറിയപ്പെടുന്നു

·         പച്ച ഗ്രഹം

·         പച്ച നിറം നല്കുന്നത് മീഥേയ്ന്റെ സാന്നിധ്യം

·         ആകാശദേവൻ എന്നറിയപ്പെടുന്നു

·         ടെലിസ്കോപ്പിന്റെ സഹായത്തോടെ ആദ്യം  കണ്ടെത്തിയ ഗ്രഹം

·         വില്യം ഹെർഷൽ (1781) കണ്ടെത്തി

·         അരുണൻ എന്നറിയപ്പെടുന്നു

·         ടൈറ്റാനിയ ഏറ്റവും വലിയ ഉപഗ്രഹം

 

നെപ്റ്റ്യൂൺ

 

·         ഒരു ഡസണിലധികം ഉപഗ്രഹങ്ങൾ

·         സൂര്യനെ വലം വയ്ക്കാൻ ഏറ്റവും കൂടുതൽ സമയം – 164 വർഷം

·         ജൊഹാൻ  ഗാലി കണ്ടെത്തി

·         സൂര്യനിൽ നിന്നും ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന ഗ്രഹം

·         ഏറ്റവും ദൈർഖ്യമേറിയ വർഷമുള്ള ഗ്രഹം

·         വലിയ കറുത്ത പൊട്ട് കണപ്പെടുന്നു

·         3 വലയങ്ങൾ - സ്വാതന്ത്ര്യം , സമത്വം , സാഹോദര്യം

·         വരുണൻ എന്നറിയപ്പെടുന്നു

·         തണുത്തുറഞ്ഞ ഗ്രഹം

·         ട്രിറ്റൺ -  നെപ്റ്റ്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹം , സൗരയൂഥത്തിലെ ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയ സ്ഥലം (-235 ഡിഗ്രി സെൽസിയസ്)

·         അന്തരീക്ഷം നീല നിറത്തിൽ കാണപ്പെടുന്നു.

ക്ഷുദ്രഗ്രഹങ്ങൾ  (Asteroids )

 

                ചൊവ്വക്കും വ്യാഴത്തിനും ഇടയിൽ സൂര്യനെ വലം വയ്ക്കുന്ന പാറക്കഷണങ്ങൾ . ഇവയിൽ ചിലത് അപൂർ‌വ്വമായി ഭൂമിയിലേക്കുവന്ന് ഭൂമിക്കുതന്നെ ഭീഷണിയാകാറുണ്ട് . ആസ്റ്ററോയ്ഡ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് വില്യം ഹെർഷൽ . ഈയടുത്ത്  ഈറോസ് എന്ന ഛിന്നഗ്രഹത്തിൽ ഇറങ്ങിയ പേടകം നിയർ . ഐഡ എന്നത് മറ്റൊരു ഛിന്നഗ്രഹത്തിന്റെ പേരാണ്

വാൽനക്ഷത്രങ്ങൾ  (Comets)

 

·         സൗരയൂഥത്തിക് അപൂർവ്വമായി എത്തുന്നു

·         അശുദ്ധഹിമപദാർത്ഥങ്ങൾ

·         സൂര്യനോട് അടുക്കുന്തോറും വാലിന് നീളവും ശോഭയും ഏറുന്നു

·         2013 ൽ ഭൂമിക്ക് അടുത്തുകൂടെ കടന്നുപോയ വാൽനക്ഷത്രം ഐസൺ

·         ഹാലിയുടെ വാൽനക്ഷത്രം

o   76 വർഷത്തിലൊരിക്കൽ സൂര്യന്റെ അടുത്തുകൂടി കടന്നു പോകുന്നു

o   അവസാനമായി ദൃശ്യമായത് – 1986

o   ഇനി ദൃശ്യമാകുന്നത് – 2061

·         കൊള്ളിയാൻ ,പതിക്കുന്ന താരകങ്ങൽ , ധൂമകേതുക്കൾ എന്നീ പേരുകളിൽ അറിയപ്പെടുന്നു.

ഉല്ക്കകൾ  ( Meteoroids )

 

·         ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്ന പലവിധ വലിപ്പത്തിലുള്ള പാറക്കഷണങ്ങൾ

·         അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ ഇവ ഉരഞ്ഞ് കത്തുന്നു

·         അതാണ് മിന്നിമറയുന്ന പ്രകാശമായി നമ്മൾ അന്തരീക്ഷത്തിൽ കാണുന്നത്

·         കത്തിതീരാതെ ഭൂമിയിലേക്കു വീഴുന്ന ഉല്ക്കകളുടെ അവശിഷ്ടങ്ങളാണ് ഉല്ക്കാശിലകൾ.

·         ഉല്ക്കാശിലകൾ കാണപ്പെടുന്ന ചില സ്ഥലങ്ങൽ

o   ആഫിക്കയിലെ നമീബിയ

o   റഷ്യയിലെ ചിങ്കെ നദിക്കര

ഗാലക്സികൾ

 

·         കോടിക്കണക്കിന് നക്ഷത്രങ്ങൾ കാണപ്പെടുന്നു

·         സൗരയൂഥമടങ്ങിയ ഗാലക്സി – ക്ഷീരപഥം / മിൽ‌ക്കി വേ

o   ഇതിൽ ഏകദേശം പതിനായിരം കോടിയോളം നക്ഷത്രങ്ങളുണ്ട്

o   ആകാശഗംഗ എന്നറിയപ്പെടുന്നു.

·         ഗാലെക്സി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് വില്യം ഹെർഷൽ

·         പാർസെക് – ഗാലക്സികൾ തമ്മിലുള്ള അകലം പ്രസ്താവിക്കുന്ന യൂണിറ്റ് , 3.26 പ്രകാശവർഷങ്ങൾ ചേരുന്നതാണ് ഒരു പാർസെക്

·         ഗാകസികൾ 3 തരം

o   ക്രമരഹിതം

o   സർപ്പിളാകൃതം – ക്ഷീരപഥം സർപ്പിളാകൃതിയിലാണ്

o   ദീർഘവൃത്തം

·         ഓറിയോൺ കരം – ക്ഷീരപഥത്തിൽ സൂര്യൻ കാണപ്പെടുന്ന ഭാഗം

·         ക്ലസ്റ്ററുകൾ - ഗാലക്സികളുടെ കൂട്ടം

·         അൻഡ്രൊമീഡ – ക്ഷീരപഥത്തോട് ഏറ്റവും അടുത്ത ഗാലക്സി

·         നെബുല – നക്ഷത്രങ്ങൾക്കിടയിലുള്ള വാതക ധൂളീ പടലം , പുതിയ നക്ഷത്രങ്ങൾ പിറവിയെടുക്കുന്ന സ്ഥലം

·         ചില മൃഗങ്ങളുടെയോ വസ്തുക്കളുടെയോ ആകൃതിയിൽ കാണപ്പെടുന്ന നക്ഷത്രക്കൂട്ടം കോൺസ്റ്റലേഷൻ

o   ഏറ്റവും വലിയ കോൺസ്റ്റലേഷൻ -ഹൈഡ്ര

o   ഏറ്റവും ചെറുത് -  ക്രക്സ്

·         ക്വാസാറുകൾ - പ്രപഞ്ചത്തിൽ ഏറ്റവും അകലെയായി കണ്ടെത്തിയിട്ടുള്ള വസ്തുക്കൾ

പ്രപഞ്ചം  (Universe)

 

·         കോടിക്കണക്കിന്  ഗാലക്സികൾ കാണപ്പെടുന്നു

·         പ്രപഞ്ചത്തിന്റെ ഉത്പത്തിയെ കുറിക്കുന്ന സിദ്ധാന്തം ബിഗ് ബാങ് തിയറി

·         പ്രപഞ്ചം വികസിക്കുന്നു എന്ന് കണ്ടെത്തിയത് – എഡ്വിൻ ഹബ്ബിൾ

 

 

 

 

 

 

 

 

 

Comments

Popular posts from this blog

മാർഗ്ഗനിർദ്ദേശക തത്വങ്ങൾ

History  ഇന്ത്യയിലെ  ജനങ്ങൾക്ക്  ഉറപ്പുനല്കേണ്ട  അവകാശങ്ങളുടെ  പത്രിക 1928 ൽ മോത്തിലാൽ  നെഹ്റു  കമ്മിറ്റി  തയ്യാറാക്കി 1945 ൽ സാപ്രു  കമ്മിറ്റി  വ്യക്തികളുടെ  അവകാശങ്ങളെ  ന്യായവാദത്തിന്  അർഹമായവ , അർഹമല്ലാത്തവ എന്ന്  തരം തിരിച്ചു ഭരണഘടന  നിലവിൽ  വന്നപ്പോൾ  ന്യായവാദത്തിന്  അർഹമായ  അവകാശങ്ങളെ   ഭാഗം 3 ൽ മൗലികാവകാശങ്ങളായും , ന്യായവാദത്തിന് അർഹമല്ലാത്തവയെ  ഭാഗം 4 ൽ നിർദ്ദേശകതത്വങ്ങൾ  എന്നപേരിലും  ഉൾപ്പെടുത്തി Important Points   ഇന്ത്യൻ   ഭരണഘടനയുടെ  ഭാഗം 4 ൽ  ഉൾക്കൊള്ളിച്ചിരിക്കുന്നു ആർട്ടിക്കിൾ  36-51 ആകെ  17  എണ്ണം ഉൾപ്പെടുത്താൻ  കാരണം - സപ്രു കമ്മിറ്റി ഇന്ത്യയെ  ഒരു  ക്ഷേമരാഷ്ട്രമാക്കി  മാറ്റുന്നതിന്  ഭരണഘടന  അനുശാസിക്കുന്ന  അടിസ്ഥാന  തത്വങ്ങൾ. ഇതിനായി  ഭരണനിർ‌വ്വഹണത്തിലും  നിയമനിർമ്മാണത്തിലും  ഭരണകൂടം  പാലിക്കേണ്ട  നിർദ്ദേശങ്ങളെ  സംബന്ധിച്ചാണ്  ഇതിൽ...

NERVOUS SYSTEM നാഡീ വ്യവസ്ഥ , kerala psc

  നാഡീവ്യവസ്ഥ   NERVOUS SYSTEM                                 എന്തൊക്കെയാണ്  നാഡീവ്യവസ്ഥയുടെ  ധർമ്മങ്ങൾ  എന്ന്  ചിന്തിക്കുന്നതിനെക്കാൾ  എളുപ്പം   എന്തിലാണ്   ഇവയുടെ  സാന്നിധ്യം  ഇല്ലാത്തത്  എന്ന്  ചിന്തിക്കുന്നതാവും, കാരണം  നമ്മുടെ  ശരീരത്തിൽ  നടക്കുന്ന  ഒട്ടുമിക്ക  എല്ലാ  പ്രവർത്തനങ്ങളും  ഇതിലൂടെയാണ്  നിയന്ത്രിക്കപ്പെടുന്നത്.   ഉദാ : Body Co ordination , Sensory functions and their responses , connecting other internal organs to brain and spinal chord .. എന്നുതുടങ്ങി അവയുടെ ധർമ്മങ്ങൾ  അനന്തമാണ്.നാഡീവ്യവസ്ഥയുടെ  പഠനം ന്യൂറൊളജി എന്നറിയപ്പെടുന്നു. ഉദ്ദീപനങ്ങൾ ( Stimuli )          നമ്മുടെ  ശരീരത്തിൽ  പ്രതികരണങ്ങൾക്ക്  കാരണമായേക്കാവുന്ന  പ്രേരണകളാണ്  ഉദ്ദീപനങ്ങൾ. ഇവ  ശരീരത്തിനകത്തുനിന്നും  പുറത്തുനിന്നും ...

ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ

എന്താണ്  ഭൂമിശാസ്ത്രം ?         ഭൂമി അതിന്റെ  പ്രത്യേകതകൾ  , ഭൗമോപരിതലത്തിലെ വസ്തുക്കൾ  അവയുടെ  സവിശേഷതകളും  മാറ്റങ്ങളും  മനുഷ്യൻ  ഉൾപ്പടെ  വിവിധ  ജീവജാലങ്ങളുടെ  ക്രമീകരണം  എന്നിവയുമായി  ബന്ധപ്പെട്ട  പഠനം . പ്രശസ്തരായ  ഭൂമിശാസ്ത്രജ്ഞർ , സംഭാവനകൾ തെയിൽസ്  -   ഒരു  കാലം  വരെ  നിലനിന്നിരുന്ന  ഭൂമി  പരന്നതാണെന്ന  വിശ്വാസത്തെ  എതിർത്ത്  ഭൂമി  ഉരുണ്ടതാണെന്നും  അത്  ജലത്തിൽ  പൊങ്ങികിടക്കുകയാണെന്നും  പ്രസ്താവിച്ചു ,  ഗ്രീക്ക്  തത്വചിന്തകൻ പൈഥഗോറസ് , അരിസ്റ്റോട്ടിൽ  -   ഭൂമി  ഉരുണ്ടതാണെന്ന്  സ്ഥാപിച്ചു ഇറാത്തോസ്തനീസ് - (ബി സി  276) ജിയോഗ്രഫി  എന്ന  പദം  ആദ്യമായി  ഉപയോഗിച്ച  ഗ്രീക്ക്  തത്വചിന്തകൻ ജിയോ ( ഭൂമി)  ,  ഗ്രാഫിയ  ( വിവരിക്കുക)  എന്നീ  പദങ്ങൾ  ചേർന്നാണ്  ജിയോഗ്രഫി  എന്ന  ഗ്രീക്ക്  പദമുണ്ടായത്. ഭൂമിയുടെ...