നദികൾ
ചരിത്രാതീത കാലം മുതൽക്കെ മനുഷ്യനും നദികളുമായുള്ള ബന്ധം സുദൃഢമാണ്. മൃഗങ്ങളെ വേട്ടയാടിയും കായ് കനികൾ ഭക്ഷിച്ചും നായാടിനടന്ന മനുഷ്യൻ ആദ്യമായി ഒരു സമൂഹമായി സ്ഥിരവാസമുറപ്പിച്ചത് നദികളുടെ തീരത്താണ്.പൌരാണിക സംസ്കാരങ്ങളെല്ലാം വികസിച്ചതും നദീതടങ്ങളിൽ തന്നെ. കാളിദാസൻ അദ്ദേഹത്തിന്റെ കൃതിയായ രഘുവംശത്തിൽ ഇപ്രകാരം പറയുന്നു , " Rivers look like a mother and mountain looks like father to us ".അതായത് നമ്മുടെ കൃഷികൾക്ക് അനുയോജ്യമായ ഫലഭൂയിഷ്ടമായ മണ്ണും , ജലവും പ്രദാനം ചെയ്യുന്ന നദികൾ യഥാർഥത്തിൽ നമ്മുടെ നിഷ്കളങ്കയായ അമ്മയെ പോലാണ്. ശത്രുക്കളിൽ നിന്നും നമ്മെ സംരക്ഷിച്ച് നിർത്തുന്ന ഒരു കോട്ട പോലെ വർത്തിക്കുന്ന പർവ്വതങ്ങളാകട്ടെ കരുത്തനായ അച്ഛനെ പോലെയും.
15 കിമീ കൂടുതൽ നീളമുള്ള ഒഴുകുന്ന ജലസ്രോതസ്സുകളാണ് നദികൾ. ഉത്ഭവ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ നദികളെ നമുക്ക് രണ്ടായി തിരിക്കാം,ഹിമാലയൻ നദികളെന്നും ഉപദ്വീപയ നദികളെന്നും.
ഹിമാലയൻ നദികൾ-
ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്നവ. സിന്ധു,ഗംഗ,ബ്രഹ്മപുത്ര എന്നിവയാണ് പ്രധാനപ്പെട്ട ഹിമാലയൻ നദികൾ. വർഷം മുഴുവൻ ജലം ലഭിക്കുന്നതിനാൽ ഇവയെ ശാശ്വത നദികളെന്നും(Perennial Rivers)ഹിമാലയത്തിന്റെ ഉത്ഭവത്തിനു മുന്നെ ഒഴുകിയിരുന്നതിനാൽ മുൻഗാമ നദികളെന്നും( Antecedent Rivers) വിളിക്കുന്നു.
ഉപദ്വീപീയനദികൾ-
ഉപദ്വീപീയ പീഠഭൂമിയിൽ നിന്ന് ഉത്ഭവിക്കുന്നു.ഉദാ- മഹാനദി,കൃഷ്ണ,കാവേരി,ഗോദാവരി,
നർമ്മദ,താപ്തി...
നീളത്തിന്റെ കാര്യത്തിലും, ജലസമൃദ്ധിയുടെ കാര്യത്തിലും ഇവയിൽ ഹിമാലയൻ നദികളാണ് മുന്നിൽ കാരണം അവയിൽ മഴക്കാലത്ത് മൺസൂണിൽ നിന്നും വേനല്കാലത്ത് ഹിമാലയത്തിലെ ഐസ് ഉരുകിയും ജലം ലഭിക്കുന്നു.അതുമൂലം ഇവ വറ്റിപോകുന്നില്ല.നേരെമറിച്ച് ഉപദ്വീപീയൻ നദികൾ മൺസൂണിനെ മാത്രം ആശ്രയിക്കുന്നതിനാൽ വേനല്ക്കാലത്ത് വറ്റിപ്പോകുന്നു. അതിനാൽ ഉൾനാടൻ ജലഗതാഗതത്തിന് അനുയോജ്യവും ഹിമാലയൻ നദികളാണ്.
നദികളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് "Potamology" എന്നപേരിലാണ്.
ഇനി നമുക്ക് ഗംഗയെക്കുറിച്ച് വിശദമായി പരിചയപ്പെടാം..
ഗംഗാനദി
- ഇന്ത്യയിലെ ഏറ്റവും വലുതും നീളം കൂടിയതുമായ നദി.ഗംഗയുടെ വൃഷ്ടിപ്രദേശം 862769 ച കിമീ ആണ്.മൊത്തം ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ 26% വരുമിത്.
- നീളം 2525 കിമീ
- ഇന്ത്യയിലെ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെടുന്ന നദി
- ഇന്ത്യയിൽ ആദ്യമായി വ്യക്തിത്വ പദവി ലഭിച്ച നദികളാണ് ഗംഗയും യമുനയും, ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് 2016 മാർച്ചിൽ ഇപ്രകാരം ഒരു വിധി പുറപ്പെടുവിച്ചത്.
- ലോകത്തിൽ ആദ്യമായി വ്യക്തിത്വ പദവി ലഭിച്ചത് ന്യുസിലാന്റിലെ വാങ് അനൂയി നദിക്കാണ്
- ഇന്ത്യയിലെ പുണ്യനദി, എന്നാൽ വേദകാലഘട്ടത്തിൽ പുണ്യനദിയായി കണക്കാക്കിയിരുന്നത് സരസ്വതിയെ ആണ്.
- ഇന്ത്യയുടെ ദേശീയ നദി, ദേശീയ നദിയായി പ്രഖ്യാപിച്ചത് 2008 നവംബർ 4
- എന്നാൽ ഇന്ത്യ ദേശീയ ജലനയം (National Water Policy) പ്രഖ്യാപിച്ചത് 1987 ലാണ്.
- ഇന്ത്യയുടെ ജീവരേഖ.
- ഇന്ത്യയുടെ ദേശീയ ജലജീവി ഗംഗാ ഡോൾഫിനാണ്(2009 ഒക്ടോബർ 5). ലോകത്തിൽ ശുദ്ധജലത്തിൽ വസിക്കുന്ന ഏക ഡോൾഫിനുകളാണ് സിന്ധു , ഗംഗാ നദിയിലെ ഡോൾഫിനുകൾ.ഇവയുടെ ശാസ്ത്രീയ നാമം Platanista gangetica gangetica എന്നാണ്.
- ഇന്ത്യയിലെ ഏറ്റവും വലിയ നദീവ്യവസ്ഥ ഗംഗാ നദിയുടെതാണ് , ഏറ്റവും കൂടുതൽ പോഷക നദികളുള്ളതും ഗംഗക്കാണ്.
- ദേശീയ ജലപാത 1(National Water way 1) ഗംഗാനദിയിലും കൈവഴിയായ ഹൂഗ്ലി നദിയിലും ആയിട്ടാണ്.ഇത് ഉത്തർപ്രദേശിലെ അലഹബാദിനെ പശ്ചിമ ബംഗാളിലെ ഹാൽദിയയുമായി ബന്ധിപ്പിക്കുന്നു.
ഉത്ഭവം
പർവ്വതരാജനായ ഹിമാലയത്തിലെ 3 സമാന്തര നിരകൾ(Ranges ) ആയ ഹിമാദ്രി(Greater Himalaya ), ഹിമാചൽ(Lesser Himalaya) , സിവാലിക്(Outer Himalaya)
എന്നിവയിലെ ഏറ്റവും ഉയരത്തിലുള്ള നിരകളായ ഹിമാദ്രി നിരകളിൽ നിന്നുമാണ് ഗംഗ നദി ഉത്ഭവിക്കുന്നത്.കൃത്യമായി പറഞ്ഞാൽ ഗംഗോത്രി ഗ്ലേഷ്യറിലെ അഥവ ഗംഗോത്രി ഹിമാനിയിലെ ഗായ് മുഖ് ഗുഹയിൽ നിന്നുമാണ് ഗംഗ ഉത്ഭവിക്കുന്നത്.ചലിക്കുന്ന മഞ്ഞു പാളികളാണ് ഹിമാനികൾ. ഉത്ഭവ സ്ഥാനത്ത് ഗംഗ അറിയപ്പെടുന്നത് ഭഗീരഥി എന്ന പേരിലാണ് . ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടായ THEHRI DAM ഭഗീരഥി നദിയിൽ ഉത്തരാഗണ്ഢിലാണ്.ഇതിന്റെ ഉയരം 260.5 മീ ആണ്.ഇതൊരു ജലവൈദ്യുത പദ്ധതി കൂടെയാണ്. നമ്മുടെ ഇടുക്കി അണക്കെട്ട് കേവലം 169 മീ ഉള്ളു എന്നകാര്യം കൂടി ഇതിന്റെ കൂടെ ഓർക്കുക.
Gangotri glacier
Gaumukh/Gaimukh Cave
ഭഗീരഥി, ഗംഗയായി ഒഴുകിത്തുടങ്ങുന്നത് ദേവപ്രയാഗിൽ വച്ചാണ് . ഉത്തരാഖണ്ഢിലെ ദേവപ്രയാഗിൽ വച്ച് ഭഗീരഥി നദി അളകനന്ദ നദീയുമായി ചേർന്നശേഷം ഗംഗ എന്ന പേരിൽ ഒഴുകിത്തുടങ്ങുന്നു.
മുകളിലെ ചിത്രത്തിൽ ഇടതുവശത്തുകൂടി വരുന്നത് ഭഗീരഥിയും വലതുവശത്തെത് അളകനന്ദയുമാണ്
അളകനന്ദ ഉത്ഭവിക്കുന്നത് ബദ്രിനാഥിനടുത്തുള്ള അളകാപുരി അഥവാ സതോപന്ത് ഹിമാനിയിൽ നിന്നുമാണ് , ഭഗീരഥിയുമായി കൂടിച്ചേരുന്ന സ്ഥലമാണ് ദേവപ്രയാഗ്.എന്നാൽ ഇതിനുമുന്നെ 4 നദികൾ അളകനന്ദയുമായി കൂടിച്ചേരുന്നു.ഈ സ്ഥലങ്ങളെല്ലാം കൂടിയാണ് പഞ്ചപ്രയാഗ് എന്നറിയപ്പെടുന്നത്.പഞ്ചപ്രയാഗുകൾ ഏതൊക്കെയാണെന്നും യോജിക്കുന്ന നദികൾ ഏതൊക്കെയാണെന്നും താഴെ കൊടുക്കുന്നു.
- VISHNU PRAYAG : Alakananda + Dhauli Ganga ( Badrinath is on the banks of Alakananda, Nanda Devi national park is on the banks of Dhauli Ganga )
- NAND PRAYAG : Alakananda + Nandakini
- KARNA PRAYAG : Alakananda + Pindar
- RUDRA PRAYAG : Alakananda + Mandakini ( Kedarnath is on the banks of Mandakini)
- DEVA PRAYAG : Bhagirathi + Alakananda
- ദേവപ്രയാഗിൽ വച്ച് ഗംഗയെന്നപേരിൽ ഒഴുകിത്തുടങ്ങുന്ന നദി ഹിമാലയ നിരകൾ കഴിഞ്ഞ് സമതലങ്ങളിലേക്ക് പ്രവേശിക്കുന്നത് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ വച്ചാണ്. ഹരിദ്വാറിന്റെ പഴയ പേരാണ് ഗംഗാ ദ്വാര.
- ഗംഗ 5 സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു. ഉത്തരാഖണ്ഡിൽ നിന്നും ഉത്തർപ്രദേശിലേക്കും അവിടെ നിന്ന് ബീഹാറിലേക്കും തുടർന്ന് ഝാർഗണ്ഡിലെ കുറച്ച് ഭാഗങ്ങളിലൂടെ സഞ്ചരിച്ച ശേഷം ബംഗാളിലൂടെ കടന്ന് ബംഗ്ലാദേശിലേക്ക് ഒഴുകുന്നു. ഇതിൽ തന്നെ ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്നത് ഉത്തർപ്രദേശിലൂടെയാണ്.
പ്രധാന നഗരങ്ങൾ
- ഹരിദ്വാർ , ഋഷികേശ് - ഉത്തരാഖണ്ഡ്
- കാൺപൂർ, അലഹബാദ്(പ്രയാഗ് രാജ്),മിർസാപ്പുർ,ഘാസിപ്പൂർ വരാണസി,കനൌജ്, ഫറൂക്കാബാദ് - ഉത്തർപ്രദേശ്
ഇവയിൽ കാൺപൂരാണ് ഗംഗയുടെ തീരത്തെ പ്രധാന പട്ടണം.ഗംഗ ഒഴുകുന്നതിൽ ഏറ്റവും ജനസംഖ്യ കൂടിയ പട്ടണവും ഇതു തന്നെ.
ഗംഗയുടെ രണ്ട് പോഷകനദികളായ വരുണ, അസ്സി എന്നിവ ഗംഗയിൽ യോജിക്കുന്ന സ്ഥലമാണ് വാരാണസി അഥവാ കാശി.ഹിന്ദുമതത്തിലെ പിതൃതർപ്പണവുമായി ബന്ധപ്പെട്ട് നില്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണിത്.
കുംഭമേള
പ്രധാനമായും ഗംഗയുടെ തീരങ്ങളിൽ വച്ച് 12 വർഷത്തിലൊരിക്കൽ നടക്കുന്ന ആഘോഷമാണ് മഹാ കുംഭമേള.കുംഭമേള നടക്കുന്ന സ്ഥലങ്ങൾ ഹരിദ്വാർ, അലഹബാദ്, നാസിക്,ഉജ്ജയിൻ എന്നിവിടങ്ങളിലാണ്. ഇവയിൽ ഹരിദ്വാറും , അലഹബാദും ഗംഗയുടെ തീരത്തും നാസിക് ഗോദാവരിതീരത്തും ഉജ്ജയിൻ ക്ഷിപ്ര നദിയുടെ തീരത്തുമാണ്.


- പാറ്റ്ന - ബീഹാർ , ഗംഗ ഒഴുകുന്ന ഏക തലസ്ഥാന നഗരമാണ് ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്ന.
ബീഹാറിൽ ഗംഗാനദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന പാലമാണ്
മഹാത്മാഗാന്ധി സേതു .ഇന്ത്യയിലെ
ഏറ്റവും വലിയ 2ആമത്തെ പാലമാണിത്, നീളം 5.75 കിമീ, പാറ്റ്നയെ ഹാജിപ്പൂറുമായി ബന്ധിപ്പിക്കുന്നു 1982 ൽ ഇന്ദിരാഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്.
പ്രധാന പോഷകനദികൾ ( Tributaries )
Left Bank : Ramganga , Gandhak , Gomati , Ghaghra , Kosi , Mahananda
Right Bank : Yamuna , Son , Damodar
ഇവയെക്കുറിച്ച് വളരെ വിശദമായി തന്നെ അടുത്ത ലക്കത്തിൽ നമുക്ക് ചർച്ചചെയ്യാം.
പതനം
ഗംഗ ബംഗ്ലാദേശിലേക്ക് കടക്കുന്ന ബംഗാളിലെ സ്ഥലമാണ് ഫറാക്ക. ഇവിടെ ഗംഗക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന തടയിണയാണ് ഫറാക്ക ബാരേജ്.ഹൂഗ്ലി നദിയിലേക്ക് ജലം തിരിച്ചുവിടുന്നതിനായി ഇന്ത്യ 1975 ൽ നിർമ്മിച്ചതാണിത്. ഇവിടെ വച്ച് ഗംഗാനദി 2 ശാഖകളായി പിരിയുന്നു. ഇതിൽ ഒരു ശാഖ ഭഗീരഥി എന്നപേരിൽ ബംഗാളിലൂടെയും മറ്റൊന്ന് പദ്മ എന്ന പേരിൽ ബംഗ്ലാദേശിലേക്കും ഒഴുകുന്നു.ഈ ഭഗീരഥിയിൽ ഹൂഗ്ലി ജില്ലയിൽ വച്ച് ജലാംഗി നദികൂടി ചേരുന്നതോടെ ഇത് ഹൂഗ്ലി നദിയായി മാറി ബംഗാൾ ഉൾക്കടലിൽ ചേരുന്നു.കൊൽക്കത്ത പട്ടണം ഹൂഗ്ലി നദിക്കരയിലാണ്.

ഹൂഗ്ലി നദി
- ഗംഗയുടെ പ്രധാന കൈവഴി ( Distributary )
- രബീന്ദ്ര സേതു - ഇന്ത്യയിലെ ഏറ്റവും വലിയതൂക്കുപാലമാണിത് നിർമ്മിച്ചിരിക്കുന്നത് ഹൂഗ്ലി നദിക്ക് കുറുകെയാണ്.ഇതിന്റെ മറ്റൊരു പേരാണ് ഹൌറ പാലം
- ഹൂഗ്ലി നദിയിലെ മറ്റുള്ള പാലങ്ങളാണ് വിദ്യാസാഗർ സേതു, വിവേകാനന്ദ സേതു,നിവേദിത സേതു( 2ആം വിവേകാനന്ദ സേതു) എന്നിവ.
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേലിയേറ്റ സാധ്യത്യുള്ള നദിയാണിത്(River with highest tidal bore )
- ഹൂഗ്ലി നദിയുടെ തീരങ്ങളിൽ എന്ന കൃതി എഴുതിയത് റുഡ്യാർഡ് കിപ്ലിംഗ് ആണ് (1888).
- ഹൂഗ്ലിയുടെ പ്രധാന പോഷകനദിയാണ് ബംഗാളിന്റെ ദു:ഖം എന്നറിയപ്പെടുന്ന ദാമോദർ നദി.ഇന്ത്യയുടെ ധാതു കലവറയായ ഛോട്ടാനാഗ്പൂർ പീഠഭൂമിയിൽ നിന്നുമാണ് ദാമോദർ നദി ഉൽഭവിക്കുന്നത്.ദാമോദർ നദീതടങ്ങളാണ് Ruhr of India എന്നറിയപ്പെടുന്നത്. കിഴക്കൻ ജർമ്മനിയിലെ പ്രധാനപ്പെട്ട മൈനിംഗ് കേന്ദ്രമാണ് Ruhr . ഇന്ത്യയിലെ ആദ്യത്തെ River Valley Corporation ആണ് Damodar River valley Corporation . ഇത് 1974 ജൂലൈ 7 ന് സ്ഥാപിതമായി.
ബംഗ്ലാദിശിലേക്ക് കടക്കുന്ന പദ്മയിൽ ആദ്യം ജമുന നദിയും( ബ്രഹ്മപുത്രയുടെ ബംഗ്ലാദേശിലെ പേര്) ,അതിനുശേഷം മേഘ്ന നദിയുo ചേർന്ന് മേഘ്ന എന്ന പേരിൽ ബംഗാൾ ഉൾക്കടലിൽ ചേരുന്നു.ഈ മേഘ്ന നദിയാണ് ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ ആയ സുന്ദർബൻ ഡെൽറ്റ രൂപീകരിക്കുന്നത്.
സുന്ദർബൻ ഡെൽറ്റ
ബംഗാളിലും ബംഗ്ലാദേശിലുമായി വ്യാപിച്ച് കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ ആണിത്. ഇതൊരു കണ്ടൽ വനവും കൂടിയാണ്.ഇവിടങ്ങളിൽ വളരുന്ന സുന്ദരി എന്ന ഒരിനം വൃക്ഷത്തിൽ നിന്നുമാണ് ഈ പ്രദേശത്തിന് ഇങ്ങനൊരു പേര് വന്നത്.
ഇന്ത്യയുടെ ഇക്കൊ ടൂറിസം ക്യാപിറ്റൽ എന്നാണ് സുന്ദർബൻസ് അറിയപ്പെടുന്നത്,എന്നാൽ ഇന്ത്യയുടെ ടൂറിസം ക്യാപിറ്റൽ ജയ്പൂർ ആണ്.വംശനാശഭീഷണി നേരിടുന്ന ബംഗാൾ കടുവകളെ ഇവിടെ സംരക്ഷിച്ചിരിക്കുന്നതിനാൽ സുന്ദബൻസ് ഒരു കടുവാ സങ്കേതം കൂടിയാണ്.
യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ഒരു പ്രദേശമാണിത്. 2001 ൽ യുനസ്കൊയുടെ Man and Biosphere program ന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ബയോസ്ഫിയറും കൂടിയാണിത്.
ഗംഗാ നദീജലകരാർ
ഗംഗാ നദിയിലെ ജലം പങ്കുവക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ഒപ്പ് വക്കപ്പെട്ട ഉടമ്പടി ആണിത്.1996 ഡിസംബർ 12 നാണ് ഇത് നിലവിൽ വരുന്നത്. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന H D Devagowda യും ബംഗ്ലാദേശ് പ്രധാനമന്ത്രി ആയിരുന്ന Shaik Haseena യും തമ്മിലാണ് ഉടമ്പടി ഒപ്പുവക്കപ്പെട്ടത്.
പുനരുജ്ജീവന പദ്ധതികൾ
ഗംഗാനദിയെ മാലിന്യമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികളാണിവ.
1) ഗംഗാ ആക്ഷൻ പ്ലാൻ , 1986 ജനു 14 ന് അന്നത്തെ പ്രധാന മന്ത്രി ആയിരുന്ന രാജീവ് ഗാന്ധി വാരാണസിയിൽ പ്രഖ്യാപിച്ചു.
2) നമാമി ഗംഗ , 2014 ജൂണിൽ നരേന്ദ്രമോദി പ്രഖ്യാപിച്ചു.
This comment has been removed by a blog administrator.
ReplyDelete